ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിലെത്തുന്ന സ്ത്രീകളുടെ സുരക്ഷ മുൻനിർത്തി അവർക്ക് മാത്രമായി താമസസൗകര്യം ഒരുക്കുന്നതിനായി നഗരസഭ ഒരുക്കിയ ഷീ ലോഡ്‌ജ് ഉദ്‌ഘാടനം കഴിഞ്ഞു പത്തുമാസം ആകാറായിട്ടും ഇതുവരെ പ്രവർത്തന സജ്ജമാകാനായില്ല. കെട്ടിട നിർമാണ ചട്ടങ്ങൾ പാലിക്കാതെയും കംപ്ലീഷൻ സർട്ടിഫിക്കറ്റ് ഇല്ലാതെയുമാണ് അന്ന് ഉദ്‌ഘാടനം നിർവഹിച്ചതെന്ന ആരോപണമുണ്ടായിരുന്നു. അയ്യൻകാവ് മൈതാനത്തിനു സമീപം പണികൾ പൂർത്തിയായ ഷീ ലോഡ്ജ് കെട്ടിടത്തിന് 2 നിലകളിലായി അറ്റാച്ചഡ് ബാത്ത്റൂം സൗകര്യമുള്ള 20 മുറികളാണ് ഒരുക്കിയിട്ടുള്ളത്. ഷീ ലോഡ്‌ജിൻ്റെ ഉദ്ഘാടനം 2024 ഫെബ്രുവരി 20 ന് ആയിരുന്നു നടന്നത്.
ഷീ ലോഡ്ജ് കെട്ടിടത്തിൽ 20 മുറികളിൽ 3 കിടക്കകളുള്ള 2 റൂമും, രണ്ട് കിടക്കകളുള്ള 18 റൂമുകളുമാണ് ഉള്ള ത്. 1034 ചതുരശ്രമീറ്റർ വിസ്‌തീർണ്ണമുള്ള കെട്ടിടത്തിൻ്റെ താഴത്തെ നിലയിൽ 320 ചതുരശ്ര അടി വിസ്‌തീർണ്ണമുള്ള നാല് കടമുറി കൾ ഒരുക്കിയിട്ടുണ്ട്. അടുക്കള, ഡൈനിംഗ് ഹാൾ, റീഡിംഗ് റൂം, വെയ്റ്റിംഗ് റൂം, പാർക്കിംഗ് എന്നി സൗകര്യങ്ങളും ഉണ്ടെന്നു ഉദ്‌ഘാടന വേളയിൽ നഗരസഭ പറഞ്ഞിരുന്നു.
മതിയായ പാർക്കിംഗ് ഏരിയ ഇല്ലാതെയും തോട് പുറംമ്പോക്ക് കയ്യേറിയുമാണ് ഈ കെട്ടിട നിർമാണമെന്ന ആക്ഷേപമുണ്ട്. അനിവാര്യമായി വേണ്ട ഫയർ & സേഫ്റ്റി മാനദണ്ഡങ്ങൾ ഇല്ലെന്നും ആരോപണം ഉന്നയിച്ചിരുന്നു.
പൂർണ്ണമായും നഗരസഭയുടെ ഉടമസ്ഥതിയിലുള്ള ഷി ലോഡ്ജ് പല ഘട്ടങ്ങളിലായുള്ള നിർമാണ പ്രവർത്തനങ്ങളിലൂടെയാണ് പൂർത്തീകരിക്കുന്നതെന്ന് അന്നത്തെ നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവികമാർ പറഞ്ഞിരുന്നു. അതോടൊപ്പം ബൈലോയും കടമുറികൾ ലേലം ചെയ്യുവാനുള്ള കാര്യങ്ങൾ കൂടി പൂർത്തീകരിക്കാനുണ്ടെന്നും അന്ന് പറഞ്ഞിരുന്നു.
കെട്ടിടത്തിന് ഫയർ ആൻഡ് സേഫ്റ്റി എൻ.ഓ.സി ഇതുവരെ ലഭിച്ചിട്ടില്ലെന്ന് നഗരസഭാ അധികൃതർ തന്നെ ഇപ്പോൾ സ്ഥിതികരിച്ചു. ഷീ ലോഡ്ജ് കെട്ടിടത്തിൽ തന്നെ സ്ഥിതിചെയ്യുന്ന കടമുറികൾ ഉൾപ്പെടെയുള്ള കെട്ടിട സമുച്ചയത്തിന് ട്രാൻസ്‌ഫോർമർ നിർബന്ധമാണെന്ന് വൈദുതി വകുപ്പ് നഗരസഭയെ അറിയിച്ചിട്ടുണ്ട്. എന്നാൽ ഇതുവരെ അവ സ്ഥാപിക്കാനായി നഗരസഭ കാര്യമായി ഒന്ന് ചെയ്തിട്ടില്ല. ഏകദേശം എട്ടു ലക്ഷം രൂപ ചെലവിവരുന്ന പ്രവർത്തിയാണ് ഇത്. ട്രാൻസ്‌ഫോർമർ സ്ഥാപിക്കാതെ കണക്ഷൻ സാധ്യമല്ലെന്നു വൈദുതി വകുപ്പ് അറിയിച്ചിട്ടുണ്ട്. ഫയർ എൻ.ഓ.സിക്ക് വേണ്ടി നഗരസഭ ഇതുവരെ സമീപിച്ചിട്ടില്ലെന്ന് ഇരിങ്ങാലക്കുട അഗ്നി രക്ഷാ സേന സ്റ്റേഷൻ ഓഫീസർ പറഞ്ഞു.
കെട്ടിടത്തിന് ട്രാൻസ്‌ഫോർമർ വേണമെന്ന വൈദുതി വകുപ്പിന്റെ നിർബന്ധം മൂലമാണ് ഇപ്പോൾ ഷീ ലോഡ്ജ് പ്രവർത്തന ഒരുക്കങ്ങൾ മന്ദഗതിയിലായതെന്ന് ഇരിങ്ങാലക്കുട നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജെയ്സൺ പാറേക്കാടൻ ഇത് സംബന്ധിച്ചു ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമിനോട് വിശദികരിച്ചു. ഇത് പരിഹരിച്ചതിനു ശേഷം ഫയർ ആൻഡ് സേഫ്റ്റി എൻ ഓ സി ലഭിക്കുന്നതിന് വേണ്ടിയുള്ള കാര്യങ്ങൾ ചെയ്യുമെന്നും തുടർന്ന് കടമുറികൾ ലേലം ചെയ്തുനൽക്കുന്ന പ്രക്രിയ ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച കെട്ടിടം ഇപ്പോൾ കാടു കയറുന്ന അവസ്ഥയിൽ എത്തി. മുറ്റം നിറയെ കാട്ടുചെടികൾ വളർന്നു തുടങ്ങി. സ്ത്രീ സുരക്ഷാ പറയുന്ന അധികൃതർ ഇതൊന്നും കണ്ട മട്ട് നടിക്കുന്നില്ല. ദശാബ്ദങ്ങളായി സ്ത്രികൾ ഭരിക്കുന്ന ഇരിങ്ങാലക്കുട നഗരസഭ ഓഫീസിനു മുന്നിൽ സ്ഥിതിചെയ്യുന്ന ഷീ ലോഡ്ജ് കെട്ടിടത്തിനാണ് ഈ അവസ്ഥ വന്നു ചേർന്നത്ത് എന്നത് ഉദ്യാഗസ്ഥ ഭരണത്തലത്തിലുള്ള അനാസ്ഥ എത്രതയെന്ന് വെളിവാക്കുന്നു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com