കൂടൽമാണിക്യം കൂത്തമ്പലത്തിൽ നടന്നു വരുന്ന സുഭദ്രാധനഞ്ജയം കൂടിയാട്ടത്തിൽ മൂന്നാം ദിവസം ശിഖിനിശലഭം അരങ്ങേറി

ഇരിങ്ങാലക്കുട : ശ്രീ. കൂടൽമാണിക്യം ദേവസ്വത്തിന്റെ സഹകരണത്തോടെ ഇരിങ്ങാലക്കുട കൂടിയാട്ട ആസ്വാദകസംഘം ക്ഷേത്രം കൂത്തമ്പലത്തിൽ നടത്തിവരുന്ന സുഭദ്രാധനഞ്ജയം കൂടിയാട്ടത്തിൽ മൂന്നാം ദിവസമായ ബുധനാഴ്ച ശിഖിനിശലഭം എന്ന ഭാഗം അരങ്ങേറി.

കൂടിയാട്ടത്തിലെ സാത്വികാഭിനയങ്ങളിൽ ഏറ്റവും ഉൽകൃഷ്ടവും, പ്രയോക്താവ് കഠിനമായ സാധകം കൊണ്ട് സ്വായത്തമാക്കി അഭിനയിയ്ക്കുന്ന “ശിഖിനിശലഭം” എന്ന അഭിനയം ഭാഗം ഇന്ന് ശ്രീകൂടൽമാണിക്യം ക്ഷേത്രം കൂത്തമ്പലത്തിൽ അനുഷ്ഠാന പ്രാധാന്യത്തോടെ അരങ്ങേറി കൊണ്ടിരിയ്ക്കുന്ന സുഭദ്രാധനഞ്ജയം കൂടിയാട്ടത്തിൽ അവതരിപ്പിച്ചു.



പുണ്യതീർത്ഥങ്ങളിൽ സ്നാനം ചെയ്ത് ഭാരതവർഷം മുഴുവൻ സഞ്ചരിച്ച് അർജ്ജുനൻ, ഒരു ശ്രമപരിസരത്തെത്തിച്ചേരുന്നു. ഇനി ഉടനെത്തന്നെ ദ്വാരകയിൽ ചെന്ന് തന്റെ ഉറ്റസുഹൃത്തായ ശ്രീകൃഷ്ണനെ കണ്ട് അദ്ദേഹത്തെ ആലിംഗനം ചെയ്യുവാൻ തിരക്കായി എന്നും വിചാരിച്ച് നില്ക്കുന്നു.

വിദൂഷകനും തോഴനുമായ കൗണ്ഡിന്യന്റെ വരവ് പ്രതീക്ഷിച്ച് നിൽക്കുമ്പോൾ ആ ആശ്രമപരിസരത്ത്, ശത്രുത ഒട്ടും ഇല്ലാതെ മൃഗങ്ങൾ പരസ്പരം കളിച്ച് ഇടപെടുന്നതും, ഈയാമ്പാറ്റകൾ ഹോമാഗ്നിയിൽ പറന്നുവീണിട്ടും നശിയ്ക്കാതെ പറയുന്നുയരുന്നതും കണ്ട് അർജ്ജുനൻ ആശ്ചര്യപ്പെടുന്ന അഭിനയമാണ് ശിഖിനിശലഭം.



അമ്മന്നൂർ മാധവ് ചാക്യാർ അർജ്ജുനനായി രംഗത്ത് വന്നു. പി.കെ ഹരീഷ് നമ്പ്യാർ, നേപത്ഥ്യ ജിനേഷ് നമ്പ്യാർ മിഴാവിലും, ഇന്ദിര നങ്ങ്യാർ, രാധ നങ്ങ്യാർ, ദേവി നങ്ങ്യാർ താളം കലാമണ്ഡലം സതീശൻ ചുട്ടി, വിജയൻ മാരാർ ഇടയ്ക്ക വായിച്ചു. നാളെ വിദൂഷകന്റെ പുറപ്പാടിൽ “കർമ്മം സാധിയ്ക്കൽ” എന്ന ഭാഗത്തോടെ പുരുഷാർത്ഥക്കൂത്തിന് ആരംഭം കുറിയ്ക്കും.


അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page