ഇരിങ്ങാലക്കുട : എസ്എൻഡിപി യോഗം മുകുന്ദപുരം യൂണിയന്‍റെ നേതൃത്വത്തിൽ 96- ാം മത് ഗുരുദേവ മഹാസമാധിദിനം ഗുരുദേവ മന്ദിരത്തിൽ ആചരിച്ചു. പടിയൂർ ശിവദാസ് ശാന്തികളുടെ മുഖ്യകാർമികത്തിൽ സമൂഹ പ്രാർത്ഥന നടന്നു.
യൂണിയൻ പ്രസിഡന്‍റ് സന്തോഷ് ചെറാക്കുളം, സെക്രട്ടറി കെ കെ ചന്ദ്രൻ, വൈസ് പ്രസിഡന്‍റ്, എം കെ സുബ്രഹ്മണ്യൻ, യോഗം കൺവീനർ പി കെ പ്രസന്നൻ, യോഗം ഡയറക്ടർമാരായ കെ കെ ബിനു,സജീവ് കുമാർ കല്ലട, യൂണിയൻ കൗൺസിലർമാരായ അനീഷ് പ്രഭാകരൻ, യൂത്ത് മൂവ്മെന്‍റ് യൂണിയൻ പ്രസിഡന്‍റ് ജിനീഷ് ചന്ദ്രൻ, യൂണിയൻ വനിതാ സംഘം ഭാരവാഹികളായ വാസന്തി ദേവദാസ്, മാലിനി പ്രേംകുമാർ, സന്ധ്യാ മോഹൻ, നവിത തുടങ്ങിയവർ സമൂഹ പ്രാർത്ഥന ചടങ്ങിന് നേതൃത്വം നൽകി. മഹാസമാധി പൂജകൾക്കു ശേഷം അന്നദാനം ഉണ്ടായിരുന്നു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

