ഇരിങ്ങാലക്കുട : സെന്റ് ജോസഫ്സ് കോളേജിൽ ബോട്ടണി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. ആൽഫ്രഡ് ജോയുടെ നേതൃത്വത്തിലുള്ള ഗവേഷകസംഘം പുതിയൊരു സസ്യ ഇനം കണ്ടെത്തി. “ടാക്ക സാങ്റ്റിജോസഫി” (Tacca sanctijosephii) എന്ന ശാസ്ത്രീയ നാമം നൽകിയ ഈ സസ്യത്തിന് “സെന്റ് ജോസഫിന്റെ വൈറ്റ് ബാറ്റ് ഫ്ലവർ” (St. Joseph’s White Bat Flower) എന്ന പേരാണ് നൽകിയിരിക്കുന്നത്.
വടക്കുകിഴക്കൻ മലനിരകളിൽ നിന്നാണ് ഈ സസ്യം കണ്ടെത്തിയത്. പൂക്കളെ പൊതിഞ്ഞിരിക്കുന്ന വെളുത്ത നിറത്തിലുള്ള ഉപപത്രങ്ങൾ (ബ്രാക്റ്റുകൾ) പറക്കുന്ന വവ്വാലിന്റെ ചിറകുകൾ അനുസ്മരിപ്പിക്കുന്നതാണ് ഇതിന്റെ പ്രധാന സവിശേഷത. ഇതാണ് “വൈറ്റ് ബാറ്റ് ഫ്ലവർ” എന്ന പേരിന് ആധാരം. സാധാരണയായി കറുത്ത പൂക്കളുള്ള ബാറ്റ് ഫ്ലവർ ഇനങ്ങൾ അലങ്കാരസസ്യമായി വ്യാപകമായി കാണപ്പെടുന്നുണ്ടെങ്കിലും, ഈ പുതിയ ഇനം മുൻപ് അറിയപ്പെട്ടിരുന്ന വൈറ്റ് ബാറ്റ് ഫ്ലവർ ഇനങ്ങളിൽ നിന്ന് വ്യക്തമായ വ്യത്യാസങ്ങൾ പ്രകടിപ്പിക്കുന്നു.
കണ്ടെത്തിയ സസ്യം കോളേജ് തോട്ടത്തിൽ വളർത്തി പൂവിട്ടപ്പോഴാണ് ഇതിന്റെ പ്രത്യേകതകൾ വ്യക്തമായത്. തുടർന്ന് നടത്തിയ ശാസ്ത്രീയ പഠനങ്ങൾ ഇത് പുതിയ ഇനമാണെന്ന് സ്ഥിരീകരിച്ചു. സെന്റ് ജോസഫ്സ് കോളേജിനോടും വിശുദ്ധ ജോസഫിനോടുമുള്ള ആദരസൂചകമായാണ് ഈ സസ്യത്തിന് പേര് നൽകിയത്.
വിദ്യാഭ്യാസ-ഗവേഷണ രംഗത്ത് സെൻ്റ് ജോസഫ്സ് കോളേജ് നൽകിയ സംഭാവനകളുടെ സ്മരണ കൂടിയാണ് ഈ നാമകരണം.
ഗവേഷകസംഘത്തിൽ തൃശൂർ സെന്റ് തോമസ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറായ ഡോ. സന്ധ്യ വിൻസെൻറ് നീലംകാവിലും പങ്കെടുത്തു. ഈ കണ്ടെത്തൽ അന്താരാഷ്ട്ര ശാസ്ത്രീയ ജേർണലായ ഫൈറ്റോ ടാക്സയിൽ (Phytotaxa)പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

