കെ.എസ്.ആർ.ടി.സി “സബ്ബ് ഡിപ്പോ” വിവാദം വീണ്ടുമുയർത്തി കേരള കോൺഗ്രസ്‌

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട കെ.എസ്.ആർ.ടി.സി ഓപ്പറേറ്റിംഗ് സെന്ററോ അതോ സബ്ബ് ഡിപ്പോയോ ? സബ്ഡിപ്പോയായി മാറ്റിയെന്ന പ്രഖ്യാപനം വർഷങ്ങൾക്ക് മുൻപ് നാം കേട്ടതാണ് . ഇന്ന് വീണ്ടും ഇന്ന് ഈ ചോദ്യം ഉയർന്നു വന്നു. ഇരിങ്ങാലക്കുട കെ.എസ്.ആർ.ടി. സി സ്റ്റേഷനോടുള്ള സംസ്ഥാന സർക്കാരിന്റെയും കെ.എസ്.ആർ.ടി.സി മാനേജ്മെന്റിന്റെയും അവഗണനക്കെതിരെ കേരള കോൺഗ്രസ്‌ ഇരിങ്ങാലക്കുട മുനിസിപ്പൽ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ധർണ്ണയിലാണ് കേരള കോൺഗ്രസ്‌ ഈ ചോദ്യം ഉന്നയിച്ചത്.

യു. ഡി. എഫ് സർക്കാരിന്റെ കാലത്ത് അന്നത്തെ എം.എൽ.എ യായിരുന്ന തോമസ് ഉണ്ണിയാടന്റെ ശ്രമഫലമായി 2014-2015 ലെ ബജറ്റിൽ പ്രഖ്യാപിച്ചതും അന്നത്തെ ഗതാഗത വകുപ്പ് മന്ത്രി പൊതുസമ്മേളനത്തിൽ അറിയിക്കുകയും ചെയ്ത ഇരിങ്ങാലക്കുട കെ.എസ്.ആർ.ടി.സി സബ്ബ് ഡിപ്പോയുടെ പ്രവർത്തനം ഇപ്പോൾ എവിടെ എന്ന് കേരള കോൺഗ്രസ്‌?


2016 മാർച്ച് 1 ന് ഗുരുവായൂർ ഇൻസ്‌പെക്ടർ ആയിരുന്ന പോൾ മെല്ലിറ്റിനെ എ.ടി.ഓ ആയി പ്രമോഷൻ നൽകി ഇരിങ്ങാലക്കുട സബ്ബ് ഡിപ്പോയിലേക്ക് നിയമിച്ച് സബ്ബ് ഡിപ്പോയെ പ്രാബല്യത്തിൽ ആക്കിയതും ഇരിങ്ങാലക്കുട കെ. എസ്. ആർ. ടി. സിയുടെ ഉയർച്ചക്കു വേണ്ടിയായിരുന്നുവെന്ന് ഇടതുപക്ഷ എം.എൽ.എമാരും ഇടതുപക്ഷ മന്ത്രിസഭയും എന്തെ മനസ്സിലാക്കാത്തതെന്ന് കേരള കോൺഗ്രസ്‌ ചോദിച്ചു. കൂടാതെ കേരളത്തിലെ ഭരത ക്ഷേത്രങ്ങളിലൊന്നായ ശ്രീ കൂടൽമാണിക്യക്ഷേത്രത്തിലേക്ക് ദൂരദേശങ്ങളിൽ നിന്നും ദർശനത്തിനെത്തുന്ന ഭക്തരുടെ ഏക അത്താണി കൂടിയാണ് ഈ കെ. എസ്. ആർ. ടി. സി ബസ്സ് സ്റ്റേഷൻ.

കേരള കോൺഗ്രസ്‌ ഇരിങ്ങാലക്കുട മുനിസിപ്പൽ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ ഡെപ്യൂട്ടി ചെയർമാൻ തോമസ് ഉണ്ണിയാടൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ പി. ടി. ജോർജ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി മിനി മോഹൻദാസ് മുഖ്യപ്രഭാഷണം നടത്തി.

നിയോജക മണ്ഡലം പ്രസിഡന്റ്‌ റോക്കി ആളൂക്കാരൻ, ജില്ലാ ജനറൽ സെക്രട്ടറിമാരായ സേതുമാധവൻ, സിജോയ് തോമസ്,നിയോജക മണ്ഡലം വൈസ് പ്രസിഡന്റ്‌മാരായ സതീഷ്. കെ, എ. ഡി. ഫ്രാൻസിസ്,മണ്ഡലം ഭാരവാഹികളായ ലാസർ കോച്ചേരി, എം. എസ്. ശ്രീധരൻ മുതിരപറമ്പിൽ, ലാലു വിൻസെന്റ്, ലിംസി ഡാർവിൻ, റാണി കൃഷ്ണൻ, ലില്ലി തോമസ്, ആർതർ വിൻസെന്റ്, വിവേക് വിൻസെന്റ്, ദീപക് അയ്യൻചിറ, രഞ്ജോ. കെ. ജെ, ജോയൽ ജോയ്, യോഹന്നാൻ കോമ്പാറക്കാരൻ, നോഹ് എന്നിവർ പ്രസംഗിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page