ഇരിങ്ങാലക്കുട : സെന്റ് ജോസഫ്‌സ് കോളേജ് ഓട്ടോണമസ് കമ്പ്യൂട്ടർ സയൻസ് വിഭാഗവും ജേർണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ വിഭാഗവും സംയുക്തമായി സംഘടിപ്പിച്ച ടെക്നോളജി ബോധവത്കരണ പരിപാടി കാരിക്കടവ് ആദിവാസി കോളനിയിൽ നടന്നു.
സമൂഹ്യ വികസനം ലക്ഷ്യമാക്കി സംഘടിപ്പിച്ച പരിപാടിയിൽ വെള്ളിക്കുളങ്ങര റേഞ്ചിന് കീഴിലുള്ള മറ്റത്തൂർ ഗ്രാമപഞ്ചായത്തിലെ കാരിക്കടവ് ആദിവാസി ഉന്നതിയിലെ 17 കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റ് വിതരണം നടത്തി. സാങ്കേതിക വിദ്യയിലൂടെ വനവിഭവങ്ങളുടെ വിപണനം എന്ന വിഷയത്തിൽ വിദ്യാർത്ഥികൾ ഉന്നതി നിവാസകളുമായി സംവദിച്ചു. 20 വിദ്യാർത്ഥികളും അഞ്ച് അധ്യാപകരും പങ്കെടുത്ത ക്യാമ്പിൽ, ഉന്നതിയിലെ 53 പേർ പങ്കെടുത്തു.
ക്യാമ്പ് വനസംരക്ഷണ സമിതി പ്രതിനിധികളുടെ സാന്നിധ്യത്തിൽ ബീറ്റ് ഫോറെസ്റ്റ് ഓഫീസർ പ്രവീൺ ഉദ്ഘാടനം ചെയ്തു.
പരിപാടിയിലൂടെ ഉന്നതി വാസികൾക്ക് ഡിജിറ്റൽ സൗകര്യങ്ങളുടെ പ്രയോജനങ്ങൾ കൂടുതൽ മനസ്സിലാക്കാനും, സുരക്ഷിതമായ ടെക്നോളജി ഉപയോഗ മാർഗങ്ങൾ അറിയാനും സാധിച്ചു. കാരിക്കടവ് സ്വയംസഹായ സംഘത്തിന്റെ ഓൺലൈൻ വിപണന ശ്രമങ്ങൾ കൂടുതൽ ശക്തമാക്കാനുള്ള പദ്ധതികളും രൂപപ്പെടുത്തി.
ക്യാമ്പ് വിദ്യാർത്ഥികൾക്ക് സാമൂഹിക ഇടപെടലിന്റെയും ഫീൽഡ് അനുഭവത്തിന്റെയും അവസരമായി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

