ഡാനിഷ് ചിത്രം “ദ ഗേൾ വിത്ത് ദ നീഡിൽ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു

ചലച്ചിത്രം : 2024 ലെ മികച്ച അഞ്ച് അന്താരാഷ്ട്ര സിനിമകളിൽ ഒന്നായി നാഷണൽ ബോർഡ് ഓഫ് റിവ്യൂ തിരഞ്ഞെടുത്ത ഡാനിഷ് ചിത്രം “ദ ഗേൾ വിത്ത് ദ നീഡിൽ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ജനുവരി 31 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു.

1919 ലെ കോപ്പൻഹേഗനിൽ യുവതിയും ഫാക്ടറി തൊഴിലാളിയുമായ കരോലിൻ നിലനില്പിനായുള്ള പോരാട്ടത്തിലാണ് . ഇതിനിടയിൽ കരോലിൻ ഗർഭിണിയുമാകുന്നു. ഡാഗ്മർ എന്ന സ്ത്രീയുമൊത്ത് ഒരു ദത്തെടുക്കൽ എജൻസിയിൽ നേഴ്സ് ആയി പ്രവർത്തിക്കാൻ കരോലിൻ തീരുമാനിക്കുന്നു.

മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള അക്കാദമി അവാർഡിനും ഗോൾഡൺ ഗ്ലോബ് അവാർഡിനുമായി 115 മിനിറ്റുള്ള ചിത്രം തിരഞ്ഞെടുക്കപ്പെട്ടിരുന്നു. പ്രദർശനം ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലെ ഓർമ്മ ഹാളിൽ വൈകീട്ട് 6 ന്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page