അരിപ്പാലം : എ .ഡി 304 ൽ രക്തസാക്ഷിത്വം വരിച്ച വിശുദ്ധ സെബസിന്യാനോസി എൻ്റെ തിരുശേഷിപ്പ് അടങ്ങുന്ന പേടകം റോമിലെ വിശുദ്ധ സെബസ്ത്യാരനാസി ഒൻ ബസിലിക്കയിലാണ് സൂക്ഷിച്ചിരുന്നത്. 1511 നു ശേഷം 2024 ജനുവരി 20 നാണ് വിശുദ്ധൻ്റെ തിരുശേഷിപ്പ് അടങ്ങുന്ന പേടകം വത്തിക്കാൻ്റെ നിർദ്ദേശ ത്തിലും മേൽനോട്ടത്തിലും തുറന്നത്. തുടർന്ന് തിരുശേഷിപ്പ് വഹിച്ചുകൊണ്ടുഉള പ്രയാണം ആരംഭിച്ചു ആദ്യമായി പോളണ്ടിലേക്കാണ് തിരുശേഷിപ്പ് പ്രയാണം നടന്നത്. രണ്ടാമതായി ഇപ്പോൾ ഇന്ത്യയിലേക്കുള്ള പ്രയാണം നടക്കുകയാണ്. കോട്ടപ്പുറം രൂപതയ്ക്കും ആലപ്പുഴ രൂപതക്കുമാണ് ഇപ്പോൾ വിശുദ്ധൻ തിരുശേഷിപ്പ് സ്വീകരിക്കുവാനുള്ള ഭാഗ്യം ലഭിക്കുന്നത്. ദക്ഷിണേന്ത്യയിലെ പ്രസി ദ്ധ തീർത്ഥാടനകേന്ദ്രവും ആലപ്പുഴ രൂപതയുടെ കീഴിലുള്ളതുമായ അർത്തുങ്കൽ ബസിലിക്കയിൽ മാർച്ച് 24 നു തിരുശേഷിപ്പിനു സ്വീകരണം നൽകി.
വിശുദ്ധ സെബസ്ത്യാനോസിൻ്റെ തിരുശേഷിപ്പ് സ്വീകരിക്കാൻ കോട്ടപ്പുറം രൂപത അരിപ്പാലം സേക്രട്ട് ഹാർട്ട് ദൈവാലയം ഒരുങ്ങി. വിശുദ്ധ സെബ സ്ത്യാനോസിൻ്റെ തിരുശേഷിപ്പ് 27 വ്യാഴം വൈകിട്ട് 5.30 നു ചെട്ടിയങ്ങാടി തി രുക്കുടുംബ ദൈവാലയത്തിൽ എത്തിച്ചേരുകയും തുടർന്ന് വാഹന അകമ്പ ടിയോടെ അരിപ്പാലം തിരുഹൃദയ ദൈവാലയത്തിലേക്ക് പ്രയാണം ആരംഭിക്കു ന്നു. റോമിലെ വിശുദ്ധൻ്റെ നാമത്തിലുള്ള ബസിലിക്കയുടെ റെക്ടർ ഫാ.സ്‌റ്റ ഫാനോ റ്റംബ്യൂറോയും വൈസ് സെക്ടർ ഫാ. കാർലോ ഡി ജിയോവാനിയും തിരുശേഷിപ്പിനെ അനുഗമിക്കുന്നുണ്ട്. തിരുശേഷിപ്പ്’ ദൈവാലയത്തിൽ എ ത്തിച്ചേർന്നതിനു ശേഷം വി. സെബസ്ത്യാനോസിൻ്റെ മാത്യ ഭാഷയായ ഇറ്റാലി യൻ ഭാഷയിൽ ദിവ്യബലി ഉണ്ടായിരിക്കും.
വിശുദ്ധൻറെ തിരുശേഷിപ്പിനെ സ്വീകരിക്കുന്നതിനും വണങ്ങുന്നതിനും വിപുല മായ ഒരുക്കങ്ങളാണ് അരിപ്പാലം ഇടവക നടത്തിയിട്ടുള്ളത്. നവീകരിച്ചു കൊണ്ടിരിക്കുന്ന അരിപ്പാലത്തുള്ള വിശുദ്ധ സെബസ്‌ത്യാനോസിനെ കപ്പേളയി ൽ സ്‌ഥാപിക്കാൻ വിശുദ്ധൻ്റെ ഒരു തിരുശേഷിപ്പ് റോമിലെ വിശുദ്ധ സെബ സ്ത്യാനോസിൻ്റെ ബസിലിക്കയുടെ റെക്ടർ ഫാ. സ്‌റ്റഫാനോ റ്റംബ്യൂറോ അരിപ്പാ ലം തിരുഹൃദയ ദേവാലയ വികാരി ഫാ.ഡയസ് ആൻ്റണി വലിയമരത്തുങ്കലിന് കൈമാറും. 28 വെള്ളിയാഴ്‌ച മുഴുവൻ സമയവും വിശ്വാസികൾക്ക് തിരുശേഷി പ്പ് വണങ്ങുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കും.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

