ഇന്നസൻറിൻ്റെ ഏറ്റവും വലിയ ദു:ഖം, സന്തോഷവും

ഇന്നസൻ്റിൻ്റെ വിയോഗത്തിന് രണ്ടാണ്ടു തികയുമ്പോൾ ഒരോർമ പങ്കുവെച്ച് തുമ്പൂർ ലോഹിതാക്ഷൻ മാസ്റ്റർ …

1998 മുതൽ 2007 വരെ ഇരിങ്ങാലക്കുട ഗവ. ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ പ്ലസ്ടു അധ്യാപകനായും തുടർന്ന്പ്രിൻസിപ്പലായും ഞാൻ ജോലി ചെയ്തിരുന്നു. കോളേജ് യൂണിയൻ മാതൃകയിൽ സംസ്ഥാനത്താദ്യമായി രൂപീകരിക്കപ്പെട്ടപ്ലസ്ടു അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ നിരവധി പ്രോഗ്രാമുകൾ അക്കാലത്ത് സംഘടിപ്പിക്കുകയുണ്ടായിട്ടുണ്ട്‌. രണ്ടു മൂന്നുവട്ടം മുഖ്യാതിഥിയായി ഇന്നെസൻ്റ് പങ്കെടുത്തിരുന്നു.

ഇരിങ്ങാലക്കുടയിലെ എല്ലാ സ്കൂളിലും പഠിക്കാൻ ഭാഗ്യമുണ്ടായ ഒരാളാണ് താൻ എന്ന് പതിവു പോലെ, പ്രസംഗമധ്യേ അദ്ദേഹം തട്ടി വിട്ടു. തുടർന്ന് സംസാരിച്ച പി.ടി.എ പ്രതിനിധി ഇന്നസൻ്റ് ഗേൾസിൽ പഠിച്ചിട്ടില്ലെന്നും സ്ക്കൂൾ വിടുന്നനേരത്ത് ഈ ഇടവഴികളിലൊക്കെ ചുറ്റിത്തിരിയാറാണ് പതിവെന്നും മഴക്കണ്ണാടിയിൽ ഇന്നസൻറ് തന്നെ എഴുതിയ കാര്യം സൂചിപ്പിക്കുകയുണ്ടായി. ഇവിടെ പഠിച്ചു എന്നു പറയുന്നതാണ് തങ്ങൾക്കും അഭിമാനമെന്നു പറയാനും പ്രസംഗകൻ മറന്നില്ല.



കുട്ടികളുടെ ഹർഷാരവങ്ങൾക്കിടയിൽ എഴുന്നേറ്റ ഇന്നസൻ്റ് അതാണ് തൻ്റെ വിദ്യാഭ്യാസ കാലത്തെ ഏറ്റവും വലിയ ദു:ഖമെന്നും തന്നേപ്പോലൊരാളെ പഠിപ്പിക്കാനുള്ള ഭാഗ്യം ലഭിക്കാത്തതിൽ ഗേൾസ് ഹൈസ്കൂൾ വ്യസനിക്കുന്നത് കാണുന്നതാണ് ഇപ്പോഴത്തെ തൻ്റെ ഏറ്റവും വലിയസന്തോഷമെന്നും കൂട്ടച്ചിരികൾക്കിടയിൽ അദ്ദേഹം പറഞ്ഞത് ഇപ്പോഴുംഓർമയിൽ മായാതെ നില്ക്കുന്നു. ഏതു സാഹചര്യത്തെയും സഹജമായ നർമബോധം കൊണ്ടു മറികടക്കാൻ ഇന്നസൻ്റിനെപ്പോലെ അപൂർവം പേർക്കേ കഴിയുകയുള്ളു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page