ഇംഗ്ലീഷ് ചിത്രം ” ദി റൂം നെക്സ്റ്റ് ഡോർ ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഇന്ന് വൈകിട്ട് 6 മണിക്ക് സ്ക്രീൻ ചെയ്യുന്നു

ചലച്ചിത്രം : 81- മത് വെനീസ് അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ഗോൾഡൺ ലയൺ പുരസ്കാരം നേടിയ സ്പാനീഷ് സംവിധായകൻ പെദ്രോ അൽമോഡോവറിൻ്റെ ആദ്യ ഇംഗ്ലീഷ് ചിത്രം ” ദി റൂം നെക്സ്റ്റ് ഡോർ ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഫെബ്രുവരി 7 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു.

ചെറുപ്പക്കാലത്ത് ഒരേ മാഗസനിൽ സഹപ്രവർത്തകരായി പ്രവർത്തിച്ചവരും അടുത്ത സുഹൃത്തുക്കളുമായിരുന്നു ഇൻഗ്രിഡും മാർത്തയും. ഇൻഗ്രിഡ് പിന്നീട് എഴുത്തിൻ്റെ മേഖലയിലേക്ക് തിരിയുകയും വിജയം കണ്ടെത്തുകയും ചെയ്തപ്പോൾ യുദ്ധകാര്യ റിപ്പോർട്ടറായി പ്രവർത്തിക്കുകയായിരുന്നു മാർത്ത . ഇടവേളയ്ക്ക് ശേഷം പ്രത്യേക സാഹചര്യത്തിൽ ഇരുവരും കണ്ടു മുട്ടുന്നു… 106 മിനിറ്റുള്ള ചിത്രത്തിൻ്റെ പ്രദർശനം വൈകീട്ട് 6 ന് ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലെ ഓർമ്മ ഹാളിൽ.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page