മികച്ച ഛായാഗ്രഹണത്തിനുള്ള അക്കാദമി നോമിനേഷൻ നേടിയ “മരിയ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി വെളളിയാഴ്ച സ്ക്രീൻ ചെയ്യുന്നു

ചലച്ചിത്രം : ഓപ്പറ ഗായിക മരിയ കലാസിൻ്റെ ജീവിതത്തെ ആസ്പദമാക്കി ചിലിയൻ സംവിധായകൻ പാബ്ലോ ലൊറൈൻ സംവിധാനം ചെയ്ത ” മരിയ ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഫെബ്രുവരി 14 വെളളിയാഴ്ച സ്ക്രീൻ ചെയ്യുന്നു. രോഗബാധിതയായി ആലാപന രംഗത്ത് നിന്നും വിടവാങ്ങേണ്ടി വന്ന മരിയയുടെ ജീവിതത്തിലെ അവസാന നാളുകളിലൂടെയാണ് 123 മിനിറ്റുള്ള ചിത്രം സഞ്ചരിക്കുന്നത്.

2024 ൽ പുറത്തിറങ്ങിയ ചിത്രം മികച്ച ഛായാഗ്രഹണത്തിനുള്ള അക്കാദമി നോമിനേഷൻ നേടിയിരുന്നു. ഇരുപതാം നൂറ്റാണ്ടിലെ പ്രമുഖ വനിതകളെക്കുറിച്ച് പാബ്ലോ ലൊറൈൻ സംവിധാനം ചെയ്ത ചിത്രങ്ങളിൽ മൂന്നാമത്തേതാണ് മരിയ. ജാക്വലിൻ കെന്നഡി , ഡയാന രാജകുമാരി എന്നിവരുടെ ജീവിതങ്ങൾ പറഞ്ഞ ജാക്കി, സ്പെൻസർ എന്നിവയാണ് ആദ്യരണ്ട് ചിത്രങ്ങൾ. പ്രദർശനം ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലെ ഓർമ്മ ഹാളിൽ വൈകീട്ട് 6 ന്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page