ഇരിങ്ങാലക്കുട : രണ്ടു ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന യോഗക്ഷേമ സഭ തൃശ്ശൂർ ജില്ലാ കലാ സാഹിത്യ മേള ‘തൗര്യത്രികം’ ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക്ക് സ്‌കൂളിൽ ആരംഭിച്ചു. കലാമേളയുടെ മുന്നോടിയായി ശനിയാഴ്ച രാവിലെ സ്‌കൂളിൽ ശ്രീ കൂടൽമാണിക്യം ക്ഷേത്രം തന്ത്രി കൂടിയായ നെടുമ്പിള്ളി ഗോവിന്ദൻ നമ്പൂതിരിപ്പാടിൻ്റെ കാർമികത്വത്തിൽ ഗണപതിഹോമം നടന്നു
തുടർന്ന് ധ്വജാരോഹണവും ഉദ്ഘാടന സമ്മേളനവും ആരംഭിച്ചു. കഥകളി നടൻ ഡോ. സദനം കൃഷ്‌ണൻകുട്ടി ഉദ്ഘാടനം നിർവ്വഹിച്ചു. യോഗക്ഷേമസഭ ജില്ലാ പ്രസിഡണ്ട് ഹരി പഴങ്ങാപ്പറമ്പ് ചടങ്ങിൽ അദ്ധ്യക്ഷനായിരുന്നു. പ്രശസ്ത ജ്യോതിഷ പണ്ഡിതൻ ബി. പത്മനാഭ ശർമ്മ അനുഗ്രഹ പ്രഭാഷണം നിർവഹിച്ചു.
യോഗത്തിൽ തുറനെല്ലൂർ മുരളീധരൻ, പുലിയന്നൂർ ശങ്കരനാരായണൻ നമ്പൂതിരിപ്പാട്, യുവജനസഭ സംസ്ഥാന സെക്രട്ടറി വിശാൽ അക്കര ചിറ്റൂർ, ശ്രീരാമൻ ഇരവിമംഗലം, വനിതാ സഭ ജില്ലാ പ്രസിഡന്റ് പാർവതികുട്ടി ടീച്ചർ, വനിതാ സഭ സംസ്ഥാന ട്രഷറർ ഗിരിജ മുകുന്ദൻ, ശ്രീരാമൻ ഇ.പി, സുധ നാരായണൻ എന്നിവർ ആശംസകകൾ നേർന്നു സംസാരിച്ചു. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ മേലേടം ശ്രീകുമാർ സ്വാഗതവും, ഇരിങ്ങാലക്കുട ഉപസഭ സെക്രട്ടറി എം.ഡി. ശ്രീകുമാർ നന്ദിയും പറഞ്ഞു.
ശാന്തിനികേതൻ പബ്ലിക്ക് സ്‌കൂളിൽ 9 വേദികളിൽ 37 മത്സരയിനങ്ങളിൽ കിഡ്ഢീസ്, സബ് ജൂനിയർ, ജൂനിയർ, സീനിയർ, സൂപ്പർ സീനിയർ എന്നീ 5 വിഭാഗങ്ങളിലായി 2100 മത്സരാർത്ഥികളാണ് മാറ്റുരക്കുന്നത്.
22-ാം തിയ്യതി ഞായറാഴ്ച വൈകീട്ട് 5 മണിക്ക് പഴങ്ങാപ്പറമ്പ് ഹരി നാരായണൻ അദ്ധ്യക്ഷനാകുന്ന സമാപന സമ്മേളനം പ്രശസ്ത ജ്യോതിഷ പണ്ഡിതൻ ബി. പത്മനാഭ ശർമ്മ ഉദ്ഘാടനം നിർവ്വഹിക്കും. പ്രോഗ്രാം കമ്മിറ്റി കൺവീനർ എൻ.എൻ.രാമൻ നമ്പൂതിരി ഫല പ്രഖ്യാപനവും, യോഗക്ഷേമസഭ സംസ്ഥാന പ്രസിഡണ്ട് അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് മുഖ്യാതിഥിയായി പങ്കെടുക്കുകയും ചെയ്യും.
സമ്മാനവിതരണത്തിനു ശേഷം കെ. ഡി.ദാമോദരൻ നമ്പൂതിരി പി.കെ പാർവ്വതിക്കുട്ടി, ശ്രീകൃഷ്‌ണൻ പി.വി.കെ, കൗൺസിലർ സുജ സഞ്ജീവ് കുമാർ, ശാന്തിനികേതൻ സ്‌കൂൾ പ്രസിഡണ്ട് സന്തോഷ് ചെറാക്കുളം, ഡോ.പി.ടി.എൻ വാസുദേവൻ മൂസ്സ്, പെരുമാങ്ങോട് വാസുദേവൻ, പി.എൻ.ഗോപകുമാർ, പ്രദീപ് പി.വി, എന്നിവർ ആശംസകൾ നേരും. യോഗക്ഷേമസഭ ജില്ലാ ട്രഷറർ കരുവാട് നാരായണൻ സ്വാഗതവും, ജില്ലാ സെക്രട്ടറി കാവനാട് കൃഷ്‌ണൻ നമ്പൂതിരി നന്ദിയും രേഖപ്പെടുത്തും.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com