ഇരിങ്ങാലക്കുട : ഫിഫ ലോകകപ്പിന്റെ ആവേശമുൾക്കൊണ്ട് ഇരിങ്ങാലക്കുട നടവരമ്പ് മുകുന്ദപുരം പബ്ലിക് സ്കൂളിൽ വിദ്യാർത്ഥികൾക്കായി പ്രത്യേക ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു. ലഹരിക്കെതിരെയുള്ള സന്ദേശമുയർത്തി ‘തൂഫാൻ വാരിയേഴ്സ്’ എന്ന പേരിൽ മണപ്പുറം ഫൗണ്ടേഷന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്കൂൾ ഗ്രൗണ്ടിലാണ് മത്സരം അരങ്ങേറിയത്.
ടൂർണമെന്റ് സ്കൂൾ പ്രിൻസിപ്പൽ ജിജി കൃഷ്ണ കിക്ക് ഓഫ് ചെയ്ത് ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രിൻസിപ്പൽ ആശ വർഗീസ്, അധ്യാപകർ, അനധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ വിവിധ ടീമുകളുടെ ജേഴ്സികളണിഞ്ഞ് പങ്കെടുത്തത് ടൂർണമെന്റിന് മാറ്റുകൂട്ടി. കായികക്ഷമതയ്ക്കൊപ്പം ലഹരി വിരുദ്ധ സന്ദേശവും കൗമാരക്കാരിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിപുലമായ രീതിയിൽ ഈ കായികമേള സംഘടിപ്പിച്ചത്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive




