ഇരിങ്ങാലക്കുട : അൽഫോൺസാമ്മ വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ടതിനുശേഷം വിശുദ്ധയുടെ നാമധേയത്തിൽ ലോകത്തിൽ ആദ്യമായി സ്ഥാപിതമായ വല്ലക്കുന്ന് സെൻ്റ് അൽഫോൺസാ ദൈവാലയത്തിൽ വിശുദ്ധ അൽഫോൺസാമ്മയുടെ മരണ തിരുനാളും നേർച്ച ഊട്ടുതിരുന്നാളും ജൂലൈ 28 ഞായറാഴ്‌ച ആഘോഷിക്കുന്നു. ഏകദേശം 40,000ത്തോളം വിശ്വാസികൾ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന നേർച്ച ഊട്ടിന് വിപുലമായ കമ്മിറ്റികൾ കഴിഞ്ഞ രണ്ടു മാസക്കാലമായി പ്രവർത്തിച്ച് വരുന്നതായി വാർത്താ സമ്മേളനത്തിൽ വികാരി ഫാ. സിൻറോ ആലപ്പാട്ട് അറിയിച്ചു.
തിരുനാൾ കൊടിയേറ്റം ഇരിങ്ങാലക്കുട രൂപത വികാരി ജനറാൾ ഫാദർ ജോസ് മാളിയേക്കൽ നിർവഹിച്ചു. ജൂലൈ 19 മുതൽ 27 വരെ എല്ലാ ദിവസവും വൈകിട്ട് 5.30ന് വിശുദ്ധ കുർബാന, ലദീഞ്ഞ്, നൊവേന, തിരുശേഷിപ്പ് വന്ദനം എന്നിവയും ഉണ്ടായിരിക്കുന്നതാണ്. ജൂലൈ 21 ഞായറാഴ്ച്‌ച രാവിലെ 6.15നാണ് വിശുദ്ധ കുർബാനയും, ലദീഞ്ഞ്, നൊവേന, തിരുശേഷി വന്ദനം എന്നിവ നടത്തപ്പെടുക. നവനാൾ ദിവസങ്ങളിൽ നോവേനയ്ക്ക് ശേഷം നേർച്ച കഞ്ഞി ഉണ്ടായിരിക്കുന്നതാണ്.
തിരുനാൾ ദിനമായ ജൂലൈ 28 ഞായറാഴ്‌ച രാവിലെ 7.30 മുതൽ ഉച്ചയ്ക്ക് 2.30 വരെയാണ് നേർച്ച ഊട്ട്, ഞായറാഴ്‌ച രാവിലെ 6.30, 8.00, 10.00 വൈകീട്ട് 5.30 എന്നീ സമയങ്ങളിൽ വിശുദ്ധ കുർബാനയും, ലദീഞ്ഞ്, തിരുശേഷിപ്പ് വന്ദനം എന്നിവ ഉണ്ടായിരിക്കുന്നതാണ്.
പത്തു മണിക്കുള്ള ആഘോഷമായ തിരുനാൾ പാട്ടുകുർബാനയ്ക്ക് റവ. ഫാദർ ജെയിംസ് പള്ളിപ്പാട്ട് മുഖ്യ കാർമികത്വം വഹിക്കുന്നു. കൈക്കുഞ്ഞുങ്ങളുള്ള അമ്മമാർക്കും പ്രായാധിക്യം മൂലം ബുദ്ധിമുട്ടുന്നവർക്കും നേർച്ച ഊട്ടിൽ പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. കൈക്കുഞ്ഞുങ്ങൾക്ക് ചോറൂണിനും, കുട്ടികളെ അമ്മത്തൊട്ടിലിൽ വെച്ച് പ്രാർത്ഥിക്കുന്നതിനും, വിശുദ്ധ അൽഫോത്സാമ്മക്ക് മാല ചാർത്തുന്നതിനും, കിരീടം ചാർത്തുന്നതിനും, അടിമ വെയ്ക്കലിനും, വിശുദ്ധ തൈലം വാങ്ങുന്നതിനും പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്.
ഊട്ട്തിരുന്നാൾ കമ്മിറ്റിക്കുവേണ്ടി റവ.ഫാദർ സിൻറോ ആലപ്പാട്ട് കൈക്കാരന്മാരായ ശ്രീ. എം. എൽ. പോൾ മരത്തംപ്പിള്ളി, കെ. ഡി. സോജൻ കോക്കാട്ട്, കെ. കെ. സജി കോക്കാട്ട്, ജനറൽ കൺവീനർ ടി പി പോൾ തൊടുപറമ്പിൽ, ജോയിൻ്റ് കൺവീനർമാരായ കെ. ഒ. ജോഷി കോക്കാട്ട്, ആൻ്റണി ടി.വി. തണ്ടക്കൽ, പബ്ലിസിറ്റി കൺവീനർമാരായ കെ. ജെ ജോൺസൺ കോക്കാട്ട്, നെൽസൺ കോക്കാട്ട് എന്നിവർ അറിയിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com