ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിൽ വിപുലമായ സൗകര്യങ്ങളോടെ തയാറായ ഡയാലിസിസ് സെന്റർ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ആഗസ്ത് ഒന്നിന് ഉച്ചക്ക് 2;30 ന് നാടിന് സമർപ്പിക്കും. മന്ത്രി ഡോ. ആർ ബിന്ദു അധ്യക്ഷത വഹിക്കും.
പൊറത്തിശ്ശേരി കുടുംബാരോഗ്യ കേന്ദ്രത്തിലെ നവീകരിച്ച ഒ. പി ബ്ലോക്കും കാറളം ഗ്രാമപഞ്ചായത്തിലെ നവീകരിച്ച വെള്ളാനി സബ് സെന്ററും ഡയാലിസിസ് സെൻ്ററിനൊപ്പം ഓൺലൈനായി ഉദ്ഘാടനം നിർവഹിക്കും.
1897 ൽ പ്രവർത്തനം ആരംഭിച്ച ഇരിങ്ങാലക്കുട ഗവ. ആശുപത്രി പടിപടിയായ വികസനത്തിലെ തിളക്കമാർന്ന നാഴികക്കല്ലാണ് ഉദ്ഘാടനം ചെയ്യപ്പെടുന്ന ഡയാലിസിസ് സെൻ്ററെന്ന് മന്ത്രി ഡോ. ബിന്ദു പറഞ്ഞു. 2012 മുതൽ ജനറൽ ആശുപത്രിയായി പ്രവർത്തിച്ചുവരുന്ന ആശുപത്രിയിലെ ദീർഘകാല ആവശ്യമായിരുന്നു ഡയാലിസിസ് സെൻ്റർ. ഇരിങ്ങാലക്കുട നഗരസഭയിലെയും പരിസര പഞ്ചായത്തുകളിലേയും വിവിധ ജനവിഭാഗങ്ങൾക്ക് നൽകി വരുന്ന ആതുര സേവനത്തിലേക്ക് മുതൽക്കൂട്ടായാണ് ഡയാലിസിസ് സെന്റർ കൂടി ഇപ്പോൾ പ്രവർത്തന സജ്ജമായിരിക്കുന്നത്.
3,98,00,000 രൂപ ചെലവിട്ടാണ് ഡയാലിസിസ് കെട്ടിടം പണി തീർത്തത്. 1.28 കോടി രൂപയ്ക്കാണ് ഡയാലിസിസ് മെഷിനും അനുബന്ധ ഉപകരണങ്ങളും സ്ഥാപിച്ച് ഡയാലിസിസ് സെന്റർ സജ്ജമാക്കിയിരിക്കുന്നത്. 15.50 ലക്ഷം ചെലവിലാണ് പൊറത്തിശ്ശേരി കുടുംബാരോഗ്യ കേന്ദ്രത്തിലെ നവീകരിച്ച ഒ. പി ബ്ലോക്ക്. ഏഴു ലക്ഷം ചെലവിലാണ് കാറളം ഗ്രാമപഞ്ചായത്തിലെ നവീകരിച്ച വെള്ളാനി സബ് സെന്റർ – മന്ത്രി ഡോ. ബിന്ദു അറിയിച്ചു. ജനപ്രതിനിധികൾ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, ആശുപത്രി വികസന സമിതി അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

