മാലിന്യമുക്തം നവകേരളം മുരിയാട് ഗ്രാമപഞ്ചായത്തിന് ഇരട്ട പുരസ്കാരം

മുരിയാട് : മാലിന്യമുക്തം നവകേരളം ക്യാമ്പയിൻ്റെ ഭാഗമായി തൃശ്ശൂർ ജില്ലയിൽ മാതൃകാപരമായ പ്രർവത്തനം കാഴ്ചവെച്ച് മികച്ച പഞ്ചായത്തിനുള്ള പുരസ്കാരത്തിൽ 3-ാം സ്ഥാനവും ഹരിതവിദ്യാലയ പ്രവർത്തനങ്ങളിൽ ഏറ്റുവും മികച്ച പഞ്ചായത്തിനുള്ള പുരസ്കാരവും മുരിയാട് പഞ്ചായത്തിന്.



ഒക്ടോബർ 2 മുതൽ മാർച്ച് 31 വരെ നടത്തിയ പ്രവർത്തനങ്ങളാണ് പുരസ്കാരത്തിന് പരിഗണിച്ചത് . 5 മേഖലകളിൽ 10 ഘട്ടമായി 60 തിൽ പരം പദ്ധതികൾ നടത്തിയാണ് മുരിയാട് ഗ്രാമപഞ്ചായത്ത് മാറുന്ന മുരിയാടിൻ്റെ മാറ്റു കൂട്ടാൻ ക്ലീൻ ഗ്രീൻ മുരിയാട് പദ്ധതി നടപ്പിലാക്കിയത്.



റവന്യൂ മന്ത്രി കെ.രാജനിൽ നിന്ന് പഞ്ചായത്ത് പ്രസിഡണ്ട് ജോസ് ജെ.ചിറ്റിലപ്പിള്ളി,വൈസ് പ്രസിഡന്റ് രതി ഗോപി . ആരോഗ്യ സമിതി ചെയർമാൻ കെ.യു. വിജയൻ എന്നിവരുടെ നേതൃത്വത്തിൽ പഞ്ചായത്ത് അംഗങ്ങളും ജീവനക്കാരും ഹരിതകർമ്മസേന കൺസോർഷ്യം ഭാരവാഹികളും ചേർന്ന് പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി . ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിൻസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കളക്ടർ അർജുൻ പാണ്ട്യൻ ഐ എ എസ് മുഖ്യപ്രഭാഷണം നടത്തി.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page