എടതിരിഞ്ഞി : യു.ഡി.എഫ് ഭരണത്തിലും യു.ഡി.എഫ് എം.എൽ.എ യുടെ കാലത്തും നേടിയെടുത്ത വികസന പ്രവർത്തനങ്ങളിൽ കിൻഫ്രാ പാർക്ക് പോലുള്ളപലതും നഷ്ടപ്പെടുത്തിയതിൽ സി.പി.എം ന്റെ ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ മുൻ എം.എൽ.യും ഇപ്പോഴത്തെ എം.എൽ.എ യും ഇടതുപക്ഷ സർക്കാരും ഉത്തര വാദികളാണെന്ന് കേരള കോൺഗ്രസ് പടിയൂർ മണ്ഡലം സമ്മേളനം കുറ്റപ്പെടുത്തി.
സമഗ്ര വൈദ്യുതീവൽക്കരണം, സമഗ്ര കുടിവെള്ളപദ്ധതി, സമഗ്ര വിദ്യാലയ കമ്പ്യൂട്ടർ സാക്ഷരത, മതിലകം പാലം, വിവിധ ഓഫീസ്കെട്ടിടങ്ങൾ, പി. ഡബ്ലിയു റോഡുകൾ, ഹോമിയോ ഡിസ്‌പെൻസറി ഉൾപ്പടെയുള്ള സ്ഥാപനങ്ങൾ പലതും പടിയൂർ പഞ്ചായത്തിന് നേടിയെടുക്കാൻ കഴിഞ്ഞത് യു. ഡി. എഫ് എം. എൽ. എ തോമസ് ഉണ്ണിയാടന്റെ കാലഘട്ട ത്തിലായിരുന്നുവെന്ന് കേരള കോൺഗ്രസ് സമ്മേളനത്തിൽ അവതരിപ്പിച്ച രാഷ്ട്രീയ രേഖയിൽ ചൂണ്ടിക്കാട്ടി.
എടതിരിഞ്ഞി വില്ലേജിലെ ഭൂമിസംബന്ധമായി വസ്തുക്കൾക്ക് തെറ്റായ നിലയിൽ ഫെയർവാല്യൂ നിശ്ചയിച്ച സർക്കാർ ഉദ്യോഗസ്ഥന്മാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും സർക്കാർ എത്രയും വേഗം ഈ പ്രശ്നം പരിഹരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ്, ബൂത്ത്‌തല പുന:സ്സംഘടന എന്നിവയും സമ്മേളനം ചർച്ച ചെയ്തു. എടതിരിഞ്ഞി എച്ച്.ഡി.പി സമാജം ശ്രീനാരായണ ഹാളിൽ നടന്ന സമ്മേളനം സംസ്ഥാന ഡെപ്യൂട്ടി ചെയർമാൻ തോമസ് ഉണ്ണിയാടൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഫിലിപ്പ് ഓളാട്ടുപുറം അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് ചെയർമാൻ എം. പി. പോളി, സംസ്ഥാന ജനറൽ സെക്രട്ടറി മിനി മോഹൻദാസ്, നിയോജക മണ്ഡലം പ്രസിഡന്റ് റോക്കി ആളൂക്കാരൻ എന്നിവർ മുഖ്യഅതിഥികളായിരുന്നു.
ജില്ലാ സെക്രട്ടറിമാരായ സേതുമാധവൻ, സിജോയ് തോമസ്, പി.ടി. ജോർജ്എന്നിവർ മുഖ്യപ്രസംഗങ്ങൾ നടത്തി. നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് കെ. സതീഷ്, സംസ്ഥാന യൂത്ത് കോർഡിനേറ്റർമാരായ വിവേക് വിൻസെന്റ്, ആർതർ വിൻസെന്റ് ഭാരവാഹികളായ തുഷാര ബിന്ദു, അജിത സദാനന്ദൻ, ശിവരാമൻ കൊല്ലംപറമ്പിൽ, ബിജോയ് ചിറയത്ത്, ഷക്കീർ മങ്കാട്ടിൽ, ആന്റോ ഐനിക്കൽ, ഷമീർ ഐനിക്കൽ, ആന്റോ ചാഴൂർ, അനൂപ് രാജ് അണക്കത്തിപ്പറമ്പിൽ, മോഹനൻ കോറോത്ത്, മനോഹരൻ കൈതവളപ്പിൽ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive