ഇരിങ്ങാലക്കുട : നിയോജക മണ്ഡലത്തിൽ എൻ.ഡി.എ സ്ഥാനാർഥി സന്തോഷ് ചെറാക്കുളത്തിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിൻ്റെ ഭാഗമായി നടന്ന വനിതാ സംഗമം ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡണ്ട് കെ പി ശശികല ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു.
ബിജെപി തൃശ്ശൂർ സൗത്ത് ജില്ലാ വൈസ് പ്രസിഡൻറ് കവിത ബിജു അധ്യക്ഷത വഹിച്ചു. ബിജെപി സൗത്ത് ജില്ല ജനറൽ സെക്രട്ടറി കൃപേഷ് ചെമ്മണ്ട ഇനിയുള്ള ദിവസങ്ങളിൽ വനിതകൾ ചെയ്യേണ്ട തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ കുറിച്ച് വിശദീകരിച്ചു.
ഇരിങ്ങാലക്കുട മഹിളാമോർച്ച മണ്ഡലം പ്രസിഡണ്ട് ലീന ഗിരീഷ് സ്വാഗതം ആശംസിച്ച യോഗത്തിൽ ബിജെപി സൗത്ത് ജില്ലാ സെക്രട്ടറി ശ്രീമതി റീമ പ്രകാശ്, ബി ജെ പി മണ്ഡലം പ്രസിഡൻറ് ആർച്ച അനീഷ് കുമാർ, മഹിളാമോർച്ച സൗദി ജില്ല വൈസ് പ്രസിഡൻറ് റീജ സന്തോഷ്, ആളൂർ മഹിളമോർച്ച രഞ്ചിഷ മനോജ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
എൻ ഡി എ യുടെ യുടെ വിജയത്തിനായി ഇരിങ്ങാലക്കുടയിലെ നാരീശക്തി ഒത്തൊരുമിച്ച് പ്രവർത്തികണമെന്നു സന്തോഷ് ചെറാക്കുളം മറുപടി പ്രസംഗത്തിൽ പറഞ്ഞു


