ഇരിങ്ങാലക്കുട : മുൻ രാഷ്ട്രപതി ഡോ എ പി ജെ അബ്ദുൾ കലാമിൻ്റെ പേരിൽ ഏർപ്പെടുത്തിയിട്ടുളള
ജീവകാരുണ്യം, പാലിയേറ്റീവ് പ്രവർത്തനങ്ങൾക്കായുള്ള സംസ്ഥാനത്തെ മികച്ച സ്കൂളിനുള്ള പുരസ്ക്കാരം ഇരിങ്ങാലക്കുട ഗവ മോഡൽ ബോയ്സ് വി എച്ച് എസ് ഇ ക്കും മികച്ച പ്രോഗ്രാം ഓഫീസർക്കുള്ള പുരസ്ക്കാരം പ്രോഗ്രാം ഓഫീസർ ലസീദ എം എക്കും ലഭിച്ചു.
കേന്ദ്ര ഗവൺമെൻ്റിൻ്റെ മൈ ഭാരത് പോർട്ടൽ മാസ്റ്റർ ട്രെയിനർ, സംസ്ഥാന എൻ എസ് എസ് റിസോഴ്സ് പേഴ്സൺ എന്നീ മേഖലകളിലും സജീവമാണ് പ്രോഗ്രാം ഓഫീസർ കൂടിയായ ലസീദ ടീച്ചർ.
ജീവനം ജീവധനം പദ്ധതിയുടെ ഭാഗമായി ആടിനെ നൽകൽ, ക്യാൻസർ രോഗികൾക്കായി കേശദാനം , പാലിയേറ്റീവ് രോഗികൾക്കായി സാന്ത്വനസ്പർശം പദ്ധതിയുടെ ഭാഗമായി വീൽ ചെയർ നൽകൽ, സാന്ത്വന കുടുക്ക പദ്ധതി,ഡയപ്പർ ബാങ്ക് പദ്ധതി , താലൂക്ക് ആശ്രുപത്രിയിൽ പൊതിച്ചോർ വിതരണം, ദത്തു ഗ്രാമത്തിലെ വയോധികർക്ക് മരുന്ന്, വസ്ത്രം, ഓണകിറ്റ് നൽകൽ തുടങ്ങി നിരവധി ജീവകാരുണ്യ പാലിയേറ്റീവ് പ്രവർത്തനങ്ങൾ പരിഗണിച്ചാണ് അവാർഡ്.
ഡോ എ പി ജെ അബ്ദുൾ കലാമിൻ്റെ 93-ാം ജന്മദിനമായ ഒക്ടോബർ 15 ന് തിരുവനന്തപുരം മന്നം മെമ്മോറിയൽ നാഷണൽ ഹാളിൽ ബഹുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ മുൻമന്ത്രി മോൻസ് ജോസഫ്, ചീഫ് വിപ്പ് ഡോ എൻ ജയരാജ് എന്നിവരിൽ നിന്നും സംസ്ഥാനതല മികച്ച സ്ക്കൂളിനും പ്രോഗ്രാം ഓഫീസർക്കുമുള്ള ഫലകവും പ്രശസ്തി പത്രവും ഏറ്റുവാങ്ങി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive