ഇരിങ്ങാലക്കുട : വിവേകാനന്ദ ജയന്തി ദിനത്തിൽ ‘കായികമാകട്ടെ ലഹരി’ എന്ന മുദ്രാവാക്യം ഉയർത്തി യുവമോർച്ച തൃശ്ശൂർ സൗത്ത് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഫുട്ബോൾ ടൂർണ്ണമെൻ്റ് യുവമോർച്ച സംസ്ഥാന സെക്രട്ടറി വിഷ്ണു ഗോമുഖം ഉദ്ഘാടനം ചെയ്തു.
മാപ്രാണം കിക്ക്ഷാക്ക് സ്പോട് അറീന ടർഫിൽ നടന്ന ചടങ്ങിൽ ബിജെപി സംസ്ഥാന സമിതി അംഗം സന്തോഷ് ചെറാക്കുളം മുഖ്യാതിഥിയായിരുന്നു. യുവമോർച്ച ജില്ലാ അധ്യക്ഷൻ കെഎം ലാൽ, ജില്ലാ ജനറൽ സെക്രട്ടറി എൻ ആർ ഹരിപ്രസാദ്, വൈസ് പ്രസിഡണ്ട്മാരായ ആശിഷ, ജിനു, വിഷ്ണു ശാസ്താവിടം, വിഷ്ണു മേലൂർ, ജില്ലാ സെക്രട്ടറിമാരായ ശ്രീരാജ്, ഷൈബി, സനീഷ് തുടങ്ങിയവർ നേതൃത്വം നൽകി.
ബറൈറ് ഫോർട്യൂൺ എഫ് സി ബി വിജയികളായി. ബറൈറ് ഫോർട്യൂൺ എഫ് സി സി റണ്ണർ അപ്പ് ആയി. 16 ടീമുകൾ ഫുട്ബോൾ ടൂർണ്ണമെൻറ്റിൽ പങ്കെടുത്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

