വനിതദിനാചരണം – നിയമ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : അന്താരാഷ്ട്ര വനിതാദിനാചരണത്തോടനുബന്ധിച്ച് മുകുന്ദപുരം താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെയും തൃശൂർ ജില്ലാ ലീഗൽ സർവീസസ് അതാറിറ്റിയുടെയും സംയുക്കാഭിമുഖ്യത്തിൽ ഇരിങ്ങാലകുട നഗരസഭ വാർഡ് 19 ൽ ടൗൺ പട്ടികജാതി ഉന്നതിയിൽപ്പെട്ടവർക്കായി കമ്മ്യൂണിറ്റി ഹാളിൽ വെച്ച് ” വനിതദിനാചരണം – നിയമ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. ഇരിങ്ങാലകുട പോക്സോ കോടതി ജഡ്ജ് ശ്രീമതി വിവിജ സേതുമാധവൻ ഉദ്‌ഘാടനം നിർവഹിച്ചു.

സ്ത്രീകളുടെ സാമൂഹിക സാമ്പത്തിക സാംസ്കാരിക രാഷ്ട്രീയ നേട്ടങ്ങളെ ആഘോഷിക്കുന്നതിനൊപ്പം ലിംഗസമത്വത്തിനായുള്ള പോരാട്ടത്തെ ഓർമ്മിപ്പിക്കുകയും സ്ത്രീശാക്തീകരണം വിദ്യാഭ്യാസം ആരോഗ്യം തൊഴിൽ നിയമപരമായ അവകാശങ്ങൾ സാമ്പത്തിക സാക്ഷരത എന്നിവയിൽ ബോധവൽക്കരണം നടത്തി തുല്യതയുള്ള ഒരു സമൂഹത്തെ വാർത്തെടുക്കുകയാണ് ലക്ഷ്യമെന്നും മഹത്തായ നമ്മുടെ ഭരണഘടനയാണ് നമ്മുടെ വിശുദ്ധ ഗ്രന്ഥമെന്നും ഉദ്‌ഘാടന പ്രസംഗത്തിൽ കൂട്ടി ചേർത്തു.

നഗരസഭാ വാർഡ് മെമ്പർ പി.വി. ശിവകുമാർ അധ്യക്ഷത വഹിച്ചു. നമ്മളെല്ലാവരും നീതിയെ കുറിച്ചും നിയമങ്ങളെ കുറിച്ചും എത്രയും പെട്ടെന്ന് ബോധവാൻമാരായാലാണ് നമ്മുക്കുള്ള അവകാശങ്ങൾ നേടിയെടുക്കാൻ കഴിയുകയുള്ളു എന്നും നിയമ സഹായ സേവനം പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും സാധാരണക്കാരുടെയും ഇടയിലേക്ക് ഇറങ്ങി വരുകയാണെന്നും അതിനായി ലീഗൽ സർവീസസ് സംഘടിപ്പിക്കുന്ന ഈ വനിതാദിന – നിയമ ബോധവൽക്കരണക്ലാസ്സ് ഉപകാരമാകുമെന്നും അത് ഇനിയും നമ്മൾ ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഇരിങ്ങാലകുട ബാർ അസോസിയേഷൻ പ്രധിനിധി അഡ്വ ഇന്ദു നിഥീഷ്കുമാർ ലീഗൽ സർവീസസ് നിയമം , സ്ത്രീ ശാക്തീകരണം – അവകാശങ്ങൾ, ആരോഗ്യ ബോധവൽക്കരണം, സാമ്പത്തിക സാക്ഷരത, ലിംഗ സമത്വം സുരക്ഷയും നിയമപരിരക്ഷയും ഗാർഹിക പീഡനം തൊഴിൽ സ്ഥലത്തെ പീഢനം സൈബർ കുറ്റകൃത്യം , വിക്ടിം കോമ്പൻസേഷൻ’ പട്ടികജാതി- വർഗ്ഗ പീഢന നിരോധനനിയമം, പട്ടികജാതിക്കാർക്കുള്ള സർക്കാർ ജോലി അവസരങ്ങൾ തൊഴിൽ വകുപ്പിൻ്റെ സഹായം സ്വയംതൊഴിൽ വായ്പ , പ്രീമെട്രിക് പോസ്റ്റ് മെടിക് ‘വിദ്യാഭ്യാസം ,റസിഡൻഷ്യൽ സ്കൂൾ പഠനം ‘ അന്യസംസ്ഥാന- വിദേശ പഠന ആനുകൂല്യങ്ങൾ തുടങ്ങിയവയെ കുറിച്ചും ക്ലാസ്സ് നയിച്ചു.

NALSA, KeLSA, DLSA, TLSC, സൗജന്യ നിയമ സഹായം സേവനം , PLP , അദാലത്ത് സൗജന്യ മീഡിയേഷൻ കൗൺസലിംഗ് തുടങ്ങിയവയെ കുറിച്ചും ഈ ഉന്നതിയിൽ നിന്നും പഠിച്ചു വളർന്നു ഇരിങ്ങാലകുട ഗവ: ജനറൽ ആശുപത്രിയിൽ സേവനം അനുഷ്ഠിച്ചു വരുന്ന Dr അനന്തു ഉണ്ണിരാജ് MBBS നെ അനുമോദിക്കുകയും, ആയത് നമ്മുടെ ഉന്നതിയിലെ കുട്ടികൾ മാതൃയാക്കുന്നതിനു വേണ്ട സാഹചര്യങ്ങൾ ഒരുക്കി കൊടുക്കുവാനും പ്രോഗ്രാം കോർഡിനേറ്ററായ പാരാലീഗൽ വോളൻ്റിയർ എ.വി. സന്തോഷ് കുമാർ സംസാരിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page