ഇരിങ്ങാലക്കുട : സെന്റ് ജോസഫ്സ് കോളേജിൽ അന്താരാഷ്ട്ര യോഗദിനാചരണത്തിന്റെ ഭാഗമായി യോഗ വർക്ക്ഷോപ്പ് സംഘടിപ്പിച്ചു. കോളേജിലെ എൻ എസ് എസ് യൂണിറ്റുകളുടെയും ഫിസിക്കൽ എഡ്യൂക്കേഷൻ, സൈക്കോളജി വിഭാഗങ്ങളുടെയും സംയുക്താഭിമുഖ്യത്തിൽ നടന്ന പരിപാടി വൈസ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ഫ്ലവററ്റ് ഉദ്ഘാടനം ചെയ്തു.
എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഡോ.ഉർസുല എൻ സ്വാഗതമാശംസിച്ച ചടങ്ങിൽ മുഖ്യാതിഥിയായിരുന്നത് പതഞ്ജലി യോഗ ട്രെയിനിങ് ആൻഡ് റിസർച്ച് സെന്ററിലെ പ്രസിഡന്റ് ഡോ. ഏ രാധാകൃഷ്ണൻ ആയിരുന്നു. ശാരീരികവും മാനസികവുമായ സംയമനം നേടേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് അദ്ദേഹം എടുത്തുപറഞ്ഞു. വിദ്യാർഥികൾക്കായി യോഗ മാതൃകാ പ്രദർശനവും നടത്തി.
ഫിസിക്കൽ എഡ്യൂക്കേഷൻ വിഭാഗം മേധാവി തുഷാര ഫിലിപ്പ്, സൈക്കോളജി വിഭാഗം മേധാവി ഡോ.രമ്യ ചിത്രൻ, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ വീണ സാനി എന്നിവർ ആശംസകൾ അർപ്പിച്ചുസംസാരിച്ചു. എൻ എസ് എസ് വളന്റീർ കുമാരി അഞ്ജു തൗതങ്‌ഗ് നന്ദി രേഖപ്പെടുത്തി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

