മുരിയാട് സീയോനിലെ കൂടാരത്തിരുന്നാൾ സമാപിച്ചു

മുരിയാട് : ലോകമെമ്പാടുമുള്ള എംപറർ ഇമ്മാനുവൽ ചർച്ച് (സീയോൻ) സഭ വിശ്വാസികളുടെ പ്രത്യാശാകേന്ദ്രമായ മുരിയാട് സീയോനിലെ പ്രശസ്‌തമായ കൂടാരത്തിരുന്നാൾ 29, 30 തിയ്യതികളിലായി ആഘോഷിച്ചു. സമാപന ദിവസമായ വ്യാഴാഴ്ച രാവിലെ മുതൽ സീയോൻ കാമ്പസിൽ വചന പ്രഘോഷണം, ദിവ്യബലി, ദൈവാരാധന, സ്നേഹവിരുന്ന്, കുട്ടികൾ അവതരിപ്പിക്കുന്ന കലാപരിപാടികൾ എന്നിവ നടന്നു.

കഴിഞ്ഞ ദിവസം നടന്ന ബൈബിൾ സംഭവങ്ങളെ ആധാരമാക്കി ഒരുക്കിയ ദൃശ്യാവിഷകാരങ്ങൾ, ഡിസ്പ്ലേകൾ, ബാൻറ് വാദ്യങ്ങൾ എന്നിവയുടെ അകമ്പടിയോടെ മുരിയാട് ദേശം വലം വച്ചു നടന്ന ഭക്തി നിർഭരമായ ഘോഷയാത്ര തിരുന്നാളിൻറെ പ്രധാന ആകർഷണമായിരുന്നു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page