ഇരിങ്ങാലക്കുട : ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസ്സിയേഷൻ ഇരിങ്ങാലക്കുട മേഖലയുടെ 39 മത് വാർഷിക സമ്മേളനം ആഘോഷിച്ചു. സമ്മേളനത്തിനോടനുന്ധച്ച് നടത്തിയ ഫോട്ടോ പ്രദർശനം വെള്ളിയാഴ്ച ഇരിങ്ങാലക്കുട നഗരസഭാ ചെയർ പേഴ്സൻ സുജ സജീവ് കുമാർ ഉദ്ഘാടനം ചെയ്തു. തുടർന്ന് പ്രകടനവും പൊതുസമ്മേളനവും നടന്നു.
പൊതുസമ്മേളനം എ.കെ. പി. എ. സംസ്ഥാന കമ്മിറ്റി അംഗം കെ. കെ. മധുസൂദനൻ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് വേണു വെള്ളാങ്കല്ലൂർ അധ്യക്ഷത വഹിച്ചു. മേഖല വൈസ് പ്രസിഡന്റ് ഡേവിസ് ആലുക്ക സ്വാഗതം ആശംസിക്കുകയും എ കെ പി എ സംസ്ഥാന ജനറൽ സെക്രട്ടറി എ.സി. ജോൺസൻ ആമുഖ പ്രഭാഷണം നടത്തുകയും ചെയ്തു.
മേഖല കമ്മിറ്റി അംഗം ശശി .കെ.ബി. , ജില്ലാ സെക്രട്ടറി ഷിബു . പി .വി., ജില്ലാ സ്പോർട്ട്സ് കൺവീനർ സഞ്ജു. കെ .വി . , മേഖല സെക്രട്ടറി പ്രസാദ് . എൻ. എസ്. , മേഖല ട്രഷറർ പ്രകാശൻ ശോഭന , ജില്ലാ വൈസ് പ്രസിഡന്റ് ബിനോയ് വെള്ളാങ്കല്ലൂർ, മേഖല ഇൻചാർജ്ജ് സജീവ് വസദിനി, ജില്ലാ കമ്മിറ്റി അംഗം ശശി. എ. എസ് , മുൻ മേഖലാ പ്രസിഡന്റ് സുരാജ് .കെ. എസ്. , ജില്ലാ വനിതാ വിംഗ് സബ് കോർഡിനേറ്റർ ജിഷ രാജേഷ് , പ്രോഗ്രാം കോർഡിനേറ്റർ രാധാകൃഷ്ണൻ ദൃശ്യ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com