ഇരിങ്ങാലക്കുട : മണപ്പുറം ഫൌണ്ടേഷന്റെ കീഴിൽ പ്രവർത്തിക്കുന്ന മുകുന്ദപുരം പബ്ലിക് സ്കൂളിൽ ജില്ലാ ചെസ്സ് അസോസിയേഷൻ അണ്ടർ 11ഓപ്പൺ ആൻഡ് ഗേൾസ് ചെസ്സ് ടൂർണമെന്റ് ഉദ്ഘാടനം പബ്ലിക് സ്കൂൾ പ്രിൻസിപ്പാൾ ജിജി കൃഷ്ണ നിർവഹിച്ചു. ജില്ലാ ജോയിൻ സെക്രട്ടറിയായ സണ്ണി വർഗീസ് അധ്യക്ഷത വഹിച്ചു. വേദിയിൽ ജില്ലാ അസോസിയേഷൻ സെക്രട്ടറിയായ പ്രസാദ് സുബ്രഹ്മണ്യൻ സ്വാഗതം പറഞ്ഞു. സ്കൂൾ അഡ്മിനിസ്ട്രേറ്റർ അതുല്യ സുരേഷ്, പി ടി എ പ്രസിഡണ്ട് വിനോദ് മേനേൻ എന്നിവർ ആശംസകൾ അർപ്പിച്ചു.
ജില്ലാ അസോസിയേഷൻ പ്രസിഡൻഡ് ശശിധരൻ വി, ജില്ല അസോസിയേഷൻ ജില്ലാ ട്രഷറർ രൂപേഷ് പി ആർ, അസ്സോസിയേഷൻ ജോയിൻ്റ് സെക്രട്ടറി സിർദിൽ ലാൽ എന്നിവർ സന്നിഹിതരായിരുന്നു. ചീഫ് ആർബിറ്റർ പ്രസാദ് സുബ്രമണ്യൻ ടൂർണ്ണമെൻ്റ നയിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive