ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജും സ്പിക്മാകേയും ചേർന്ന് കർണ്ണാട്ടിക് മാൻഡോലിൻ സോദാഹരണ അവതരണം സംഘടിപ്പിച്ചു. വ്യത്യസ്ത കലാരൂപങ്ങളെ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ സംഘടിപ്പിക്കുന്നതാണ് സ്പിക് മാകേ പരിപാടികൾ.
മാൻഡോലിൻ കലാകാരി വിദുഷി യു. നാഗമണി നേതൃത്വം നൽകിയ പരിപാടിയിൽ കെ.എം.എസ്. മണി മൃദംഗവും ഡോ. കെ. മുരളി ഘടവും അവതരിപ്പിച്ചു.
ക്രൈസ്റ്റ് കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ ഫാ. ഡോ. ജോളി ആഡ്രൂസ്, സ്പിക് മാകേ കോ- ഓഡിനേറ്റർ ഉണ്ണി വാര്യർ, ഡോ. അനുഷ മാത്യു വിദ്യാർത്ഥികളായ ലാനിയ, ശ്രീഹരി എന്നിവർ സംസാരിച്ചു. ഇരിങ്ങാലക്കുട ഭവൻസ് സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും ഈ പരിപാടിയിൽ പങ്കെടുത്തു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

