ഇരിങ്ങാലക്കുട : മഹിളാമോർച്ചയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുടയിൽ പ്രകടനവും പൊതുസമ്മേളനവും സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട കുട്ടംകുളം ജംഗ്ഷനിൽ നിന്നാരംഭിച്ച പ്രകടനം പേഷ്കാർ റോഡ് വഴി കലാക്ഷേത്ര ഹാളിൽ എത്തിച്ചേർന്നു. തുടർന്ന് നടന്ന സമ്മേളനം മഹിളാ മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി രമ്യ ഹരിദാസ് ഉത്ഘാടനം ചെയ്തു. മഹിളാ മോർച്ച മണ്ഡലം പ്രസിഡണ്ട് സിന്ധു സതീഷ് അധ്യക്ഷത വഹിച്ചു.
പാർട്ടി മണ്ഡലം പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ട, ജന സെക്രട്ടറി ഷൈജു കുറ്റിക്കാട്ട്,സെക്രട്ടറി ആർച്ച അനീഷ്, വൈസ് പ്രസിഡണ്ട് അമ്പിളി ജയൻ, ജില്ലകമ്മറ്റിയംഗം രിമ പ്രകാശ്, മഹിളാ മോർച്ച ജില്ലാ കമ്മറ്റിയംഗം റീജ സന്തോഷ് എന്നിവർ സംസാരിച്ചു.
നവംബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി പങ്കെടുക്കുന്ന സ്ത്രീ ശക്തി സമ്മേളനത്തിലേയ്ക്ക് ഇരിങ്ങാലക്കുട മണ്ഡലത്തിൽ നിന്നും 2500 മഹിളകളെ പങ്കെടുപ്പിക്കുവാൻ തീരുമാനിച്ചു. യോഗത്തിൽ സംസ്ഥാന പ്രമേയം അവതരിപ്പിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com