ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭയുടെ വൈസ് ചെയർമാൻ സ്ഥാനം ടി.വി ചാർളി വെള്ളിയാഴ്ച രാജിവയ്ക്കും, കോൺഗ്രസ് ധാരണ പ്രകാരമാണ് രണ്ടര വർഷത്തിന് ശേഷമുള്ള രാജി, ആറാം വാർഡ് (മാപ്രാണം ഹോളി ക്രോസ്സ് ) കൗൺസിലർ ബൈജു കുറ്റിക്കാടന് അടുത്ത അവസരം .
ഇരിങ്ങാലക്കുട നഗരസഭയിൽ നാലാം തവണയാണ് ടി.വി ചാർളി കൗൺസിലർ ആകുന്നത്, മൂന്നു തവണയും അദ്ദേഹം വൈസ് ചെയർമാൻ സ്ഥാനം അലങ്കരിച്ചിരുന്നു. 2000 , 2015 , 2021 കാലയളവിലാണ് ഇരിങ്ങാലക്കുട നഗരസഭയുടെ വൈസ് ചെയർമാൻ ആയിരുന്നത്. നിലവിൽ വാർഡ് 30 കൊരിബിശ്ശേരിയിലെ കൗൺസിലർ ആണ് ടി.വി ചാർളി.
ഏറെ ദശകങ്ങളുടെ ഭരണപരിചയമുള്ള നേതാവുകൂടിയാണ് ടി.വി ചാർളി. കോൺഗ്രസ് ഭരണത്തിലുള്ള നഗരസഭയുടെ പല പ്രതിസന്ധിഘട്ടങ്ങളിലും ഇവ തരണം ചെയ്യാൻ അദ്ദേഹം നിർണായക പങ്കു വഹിച്ചിട്ടുണ്ട്. ഇരിങ്ങാലക്കുട നഗരസഭയ്ക്ക് വനിതാ ചെയർമാൻമാർ ഉണ്ടായിരുന്ന കാലഘട്ടങ്ങളിലാണ് കോൺഗ്രസ് പാർട്ടി ടി.വി ചാർളിയെ വൈസ് ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നത് എന്നതും ശ്രദ്ധേയമാണ്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com