ആളൂർ : ആളൂർ ഗ്രാമ പഞ്ചായത്തിലെ കൊമ്പിടിഞ്ഞാമാക്കൽ ജംഗ്ഷൻ വികസിപ്പിക്കുന്നതിനുള്ള സാധ്യതപഠനം സെപ്റ്റംബർ മാസത്തിൽ തന്നെ ആരംഭിച്ച് ഡിസംബർ മാസത്തോടെ പൂർത്തിയാക്കുമെന്ന് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. ജംഗ്ഷൻ വികസനത്തിനായുള്ള പ്രാഥമിക ആലോചനാ യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി ഡോ. ബിന്ദു.
കൊമ്പിടിഞ്ഞാമാക്കൽ ജംഗ്ഷൻ വികസനവുമായി ബന്ധപ്പെട്ട് 2024-25 ബഡ്ജറ്റിൽ ശുപാർശ സമർപ്പിച്ചിരുന്നു. തുടർന്ന് നൽകിയ നിർദ്ദേശത്തെത്തുടർന്നാണ് സാധ്യതാപഠനത്തിനായി ഒരുലക്ഷത്തി ഇരുപതിനായിരം രൂപ പൊതുമരാമത്ത് വകുപ്പ് അനുവദിച്ചിരിക്കുന്നത്.
സാധ്യതാപഠനമുൾപ്പെടെ സങ്കീർണ്ണമായ നിരവധി പ്രക്രിയകൾ ഇതിനു മുന്നോടിയായി പൂർത്തിയാക്കേണ്ടതുണ്ട്. സാധ്യതാപഠനത്തിനു ശേഷം ഭൂവുടമകൾ, കച്ചവടക്കാർ, തുടങ്ങി ഏവരെയും ഉൾപ്പെടുത്തി വിപുലമായ യോഗം ചേരും. ആ ചർച്ചയിൽ വരുന്ന ജനകീയാവശ്യങ്ങൾ കൂടി പരിഗണിച്ചായിരിക്കും ജംഗ്ഷൻ വികസിപ്പിക്കുന്നത് ആലോചിക്കുക. ഇങ്ങനെ സമാഹരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ പദ്ധതി രൂപകല്പന ചെയ്ത് പദ്ധതിക്കാവശ്യമായ തുക ലഭ്യമാക്കും – മന്ത്രി പറഞ്ഞു.
വികസനപരിശ്രമത്തിൽ എല്ലാ വിഭാഗം ജനങ്ങളും കൂടെയുണ്ടാകണമെന്ന് മന്ത്രി ഡോ. ബിന്ദു അഭ്യർഥിച്ചു. ആളൂരിൽ ചേർന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് കെ ആർ ജോജോ, വൈസ് പ്രസിഡന്റ് രതി സുരേഷ്, ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡൻ്റ് പി കെ ഡേവിസ് മാസ്റ്റർ, മാള ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡൻ്റ് സന്ധ്യ നൈസൺ, പഞ്ചായത്ത് അംഗങ്ങളായ യു കെ പ്രഭാകരൻ, ഷൈനി തിലകൻ, രേഖ സന്തോഷ്, മിനി പോളി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജുമൈല ഷഗീർ, ആളൂർ ഗ്രാമ പഞ്ചായത്ത് സെകട്ടറി, വിവിധ സർക്കാർ വകുപ്പ് തല പ്രതിനിധികൾ, വ്യാപാരി വ്യവസായി പ്രതിനിധികൾ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com