കുട്ടംകുളം നവീകരണത്തിന് തുടക്കമായി. ടോപ്പോഗ്രാഫിക്കൽ സർവ്വേ മന്ത്രി ഡോ. ആർ ബിന്ദു സ്വിച്ച് ഓൺ ചെയ്തു

ഇരിങ്ങാലക്കുട : കുട്ടംകുളം നവീകരണത്തിന് സംസ്ഥാന ബജറ്റിൽ നിന്നും അനുവദിച്ച 4 കോടി രൂപ ചിലവിലുള്ള നിർമ്മാണ പ്രവൃത്തികളുടെ പ്രാരംഭ നടപടികൾ വെള്ളിയാഴ്ച ആരംഭിച്ചു. കൂടൽമാണിക്യം ക്ഷേത്രത്തിൻ്റേയും കുട്ടുകുളത്തിൻ്റേയും ചരിത്ര പ്രാധാന്യവും സാംസ്ക്കാരിക പശ്ചാത്തലവും കണക്കിലെടുത്താണ് നിർമ്മാണം നടത്തുകയെന്ന് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.



പി ഡബ്ല്യു ഡി ഇൻവെസ്റ്റിഗേഷൻ വിഭാഗമാണ് സർവ്വേ നടപടികൾ നടത്തുന്നത്. സർവ്വേ നടപടി പൂർത്തിയാക്കി പ്ലാനും ഡിസൈനും എസ്റ്റിമേറ്റും തയ്യാറാക്കി ഉടൻ നിർമ്മാണ പ്രവർത്തികൾ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. കുട്ടംകുളത്തിലും പരിസരത്തുമായി നടന്ന ടോപ്പാഗ്രാഫിക്കൽ സർവ്വേ നടപടികളിൽ മന്ത്രി ഡോ. ആർ ബിന്ദുവിനൊപ്പം ദേവസ്വം ഭാരവാഹികളും ജനപ്രതിനിധികളും നാട്ടുകാരും പങ്കെടുത്തു.


അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page