ഇരിങ്ങാലക്കുട : തൃശൂർ ജില്ലാ സംയുക്ത കർഷക സമിതിയുടെ നേതൃത്വത്തിൽ നടത്തിയ വാഹന പ്രചരണ ജാഥക്ക് ഇരിങ്ങാലക്കുടയിൽ സ്വീകരണം നൽകി.
വൻകിട ടയർ കമ്പനികൾ റബർ കർഷകരെ കൊള്ളയടിച്ചുണ്ടാക്കിയ 1788 കോടി രൂപ റബർ കർഷകർക്ക് തിരിച്ച് നൽകാൻ നടപടിയെടുക്കുക, ഒരു കിലോ റബ്ബറിന് 300 രൂപ തറവില നിശ്ചയിക്കുക, കേന്ദ്ര സർക്കാർ കർഷക ദ്രോഹ നയങ്ങൾ തിരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് സംയുക്ത കർഷക സമിതിയുടെ നേതൃത്വത്തിൽ എ.എസ്. കുട്ടി ക്യാപ്റ്റന്തം, കെ.വി. വസന്തകുമാർ വൈസ് ക്യാപ്റ്റനും, പി.ആർ വർഗ്ഗീസ് മാസ്റ്റർ മാനേജരും, കെ.കെ. രാജേന്ദ്ര ബാബു, എം.എം. അവറാച്ചൻ, പി.ജെ.നാരായണൻ നമ്പൂതിരി, സിദ്ദാർത്ഥൻ പട്ടേപ്പാടം തുടങ്ങിയവർ ജാഥാംഗങ്ങളുമായ വാഹന പ്രരണ ജാഥയാണ് ജില്ലയിൽ ഡിസംബർ 26, 27 തിയ്യതികളിലായി പ്രരണ ജാഥ നടത്തിയത്.
ഇരിങ്ങാലക്കുട ആൽത്തറയ്ക്കലിൽ നൽകിയ സ്വീകരണ പരിപാടിയിൽ ഒ.എസ് വേലായുധൻ അദ്ധ്യക്ഷത വഹിച്ചു. എ.എസ്. കുട്ടി, കെ.കെ.രാജേന്ദ്ര ബാബു, ടി.ജി.ശങ്കരനാരായണൻ, ടി.എസ്, സജീവൻ മാസ്റ്റർ, ഡേവീസ് കോക്കാട്ട് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com