എടതിരിഞ്ഞി : വയനാട് ദുരിതബാധിതർക്ക് എ.ഐ.വൈ.എഫ് നിർമ്മിച്ചു കൊടുക്കുന്ന പത്ത് വീടിൻറെ ധനസമാഹരണത്തിന് ഭാഗമായി എ.ഐ.വൈ.എഫ് എടതിരിഞ്ഞി മേഖലാ കമ്മിറ്റി സംഘടിപ്പിച്ച കൊള്ളിയും ബീഫും കട്ടനും എന്ന ക്യാമ്പയിൻ എ.ഐ.വൈ.എഫ് തൃശ്ശൂർ ജില്ലാ സെക്രട്ടറി പ്രസാദ് പറേരി ഉദ്ഘാടനം ചെയ്തു.
ദുരന്തമുഖങ്ങളിലെല്ലാം തന്നെ കേരളം ഒറ്റക്കെട്ടായി നിൽക്കുകയാണെന്നും വയനാടിൻ്റെ പുനരധിവാസത്തിനായി നാമെലാവരും ഒന്നിച്ചൊരു മനസ്സായി പ്രവർത്തിക്കണമെന്നും ഉദ്ഘാടകൻ കൂട്ടി ചേർത്തു. എടതിരിഞ്ഞി സെൻ്ററിൽ ആരംഭിച്ച ഭക്ഷണശാലയിൽ ഭക്ഷണം കഴിക്കുന്നതിനും സഹായത്തിൽ പങ്കുചേരുന്നതിനുമായി നിരവധിയാളുകളാണ് എത്തിചേർന്നത്.
സി പി ഐ ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി പി. മണി, എ.ഐ.വൈ.എഫ് മണ്ഡലം സെക്രട്ടറി ടി.വി. വിബിൻ, പ്രസിഡണ്ട് വിഷ്ണുശങ്കർ, സി പി ഐ പടിയൂർ നോർത്ത് ലോക്കൽ സെക്രട്ടറി വി.ആർ രമേഷ്, എ.ഐ.വൈ.എഫ് മേഖല സെക്രട്ടറി വി. ആർ അഭിജിത്ത്, പ്രസിഡൻ്റ് കൃഷ്ണദാസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സുധ ദിലീപ്,കെ.പി കണ്ണൻ മുരളി മണക്കാട്ടുംപടി ജിബിൻ ജോസ്, വി.ഡി. യാദവ് എന്നിവർ സന്നിഹിതരായിരുന്നു,
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com