ഇരിങ്ങാലക്കുട : വയനാട് പുനരധിവാസത്തിൻ്റെ ഭാഗമായി സംസ്ഥാന എൻ.എസ്.എസ് സെൽ150 വീട് നിർമ്മിച്ച് നൽകുന്നതിലേക്കുള്ള ധനശേഖരണാർത്ഥം സ്കൂൾ കലോത്സവദിനത്തിൽ എൻ.എസ്.എസ് വൊളൻ്റിയേഴ്സ് ഭക്ഷ്യമേള സംഘടിപിച്ചു.
പ്രകൃതി സൗഹൃദപരമായി വാഴയിലയിൽ വിളമ്പിയ ബിരിയാണിക്ക് രുചിയേറെയായിരുന്നു. തികച്ചും നാടൻ വിഭവങ്ങളായ ഉണ്ണിയപ്പം, പഴംപൊരി, വട,ബജി , കേസരി എന്നിവയും കേക്കിൻ്റെയും ഐസ്ക്രീമിൻ്റെയും വിവിധ രുചിഭേദങ്ങളും മേളയിൽ ഉൾപ്പെടുത്തിയിരുന്നു.
ഇത് രണ്ടാംഘട്ടമാണ് ഇത്തരത്തിൽ വയനാടിനായ് ധന ശേഖരണം വൊളൻ്റിയേഴ്സ് നടത്തുന്നത്. കഴിഞ്ഞ ദിവസം നടന്ന കായിക ദിനത്തിലും വൊളൻ്റിയേഴ്സ് ഐസ്ക്രീം സ്റ്റാൾ തുറന്നിരുന്നു. ഇതിലൂടെ ശേഖരിക്കുന്ന തുക വി എച്ച് എസ് ഇ എൻഎസ് എസ് സെല്ലിലേക്ക് കൈമാറും.
പി.ടി.എ പ്രസിഡൻ്റ് ബിനോയ് വി ആർ, പ്രിൻസിപ്പാൾ രാജലക്ഷ്മി. ആർ പ്രധാന അധ്യാപിക ലത.ടി.കെ എന്നിവർ ആശംസകൾ അർപ്പിച്ചു. പ്രോഗ്രാം ഓഫീസർ ലസീദ എം.എ, അദ്ധ്യാപകരായ ഡോ ഹെൽമ, ഷമീർ എസ് എൻ , വൊളൻ്റിയർമാരായ ജോസഫ് ,അൽ ബാസിത്, യഹിയ യൂസഫ്, അതുൽജിത്ത്, അബ്ദുൾ റസൽ, ഫ്രാൻസിസ് വർഗ്ഗീസ്, അനന്യ എം.എസ് അഭിരാമി, വൈഗ എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com