വല്ലക്കുന്ന് സെൻ്റ് അൽഫോൻസാ ദേവാലയത്തിൽ ഇടവക ദിനാഘോഷങ്ങൾ സംഘടിപ്പിച്ചു

വല്ലക്കുന്ന് : സെൻ്റ് അൽഫോൺസാ ദേവാലയത്തിലെ ഇടവകദിനാഘോഷം ഞായറാഴ്ച ആഘോഷിച്ചു. ഇടവക ദിനത്തോടനുബന്ധിച്ച് വിശുദ്ധ കുർബാന പൊതുസമ്മേളനം എൻഡോവ്മെൻ്റ് വിതരണം ആദരിക്കൽ വിവിധങ്ങളായ കലാപരിപാടികൾ സ്നേഹവിരുന്ന് എന്നിവയും ഉണ്ടായിരുന്നു.

ഇടവകദിനാഘോഷം ഫാ. സെബാസ്റ്റ്യൻ അരിക്കാട്ട് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ വല്ലക്കുന്ന് സെൻ്റ് അൽഫോൻസാ ദേവാലയത്തിലെ വികാരി ഫാ. സിന്റോ ആലപ്പാട്ട് അധ്യക്ഷത വഹിച്ചു. ഇടവക കൈകാരൻ സജി കോക്കാട്ട്, പൗളാലായം കോൺവെൻറ് സുപ്പീരിയർ സിസ്റ്റർ രശ്മി, പാസ്റ്ററൽ കൗൺസിൽ മെമ്പർ ആൻ്റോ ടി കെ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. 2023 -24 പ്രവർത്തന വർഷത്തിലെ റിപ്പോർട്ട് മേരി ഐസക് ടീച്ചർ അവതരിപ്പിച്ചു.

ഇടവകയിലെ ഏറ്റവും പ്രായംചെന്ന ദമ്പതികളെയും വിവാഹ ജീവിതത്തിൻ്റെ അൻപതാം വർഷികം ആഘോഷിക്കുന്നവരെയും പ്രത്യേക നേട്ടങ്ങൾ കൈവരിച്ചവരെയും യോഗത്തിൽ ആദരിച്ചു. 350 ഓളം കലാകാരന്മാർ പങ്കെടുത്ത രംഗപൂജ, കാവ്യശിൽപം, വിവിധ നൃത്തരൂപങ്ങൾ, തൃശൂർ പൂരം, ശിങ്കാരിമേളം, പ്രദക്ഷിണം, നാടൻപാട്ട്, ഒപ്പന, മാർഗംകളി, പഞ്ചാബി ഡാൻസ്, അറബിക് ഡാൻസ്, ഗുജറാത്തി ഡാൻസ്, കാശ്മീരി ഡാൻസ്, പരിചമുട്ട്, ഭരതനാട്യം, മോഹിനിയാട്ടം, കഥകളി, തിരുവാതിരക്കളി, നാടകം എന്നിവയും ഉണ്ടായിരുന്നു.

ജനറൽ കൺവീനർ ജോൺസൺ കോക്കാട് സ്വാഗതവും കുടുംബ സമ്മേളന കേന്ദ്ര സമിതി പ്രസിഡൻ്റ് ആൻ്റു തൊടുപറമ്പിൽ നന്ദിയും പറഞ്ഞു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page