ഇരിങ്ങാലക്കുട : ഷൊർണൂർ കൊടുങ്ങല്ലൂർ സംസ്ഥാന പാതയിലെ കെ എസ് ടി പി യുടെ കോൺക്രീറ്റ് റോഡ് നിർമ്മാണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം മുതൽ ക്രൈസ്റ്റ് കോളേജ് ജംഗ്ഷൻ മുതൽ പൂതംകുളം വരെയുള്ള റോഡിൽ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചതിനാൽ ഇരിങ്ങാലക്കുടയിൽ ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണം മൂലം നഗരം വീർപ്പുമുട്ടലിലാണ്.
തൃശൂർ ഭാഗത്തേക്ക് പോകുന്ന സ്വകാര്യ വാഹനങ്ങൾ ഠാണാവിൽ നിന്നും മെയിൻ റോഡ് വഴി മാസ്സ് തിയറ്റർ റോഡ്, ക്രൈസ്റ്റ് കോളേജ് റോഡ് വഴി ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിൽ നിന്നും തൃശ്ശൂർ ഭാഗത്തേക്ക് പോകേണ്ടതാണ് എന്നാണ് പോലീസ് അറിയിപ്പ് . എന്നാൽ മെയിൻ റോഡിൽ ലിറ്റിൽ ഫ്ലവർ കോൺവെന്റിന് സമീപം ബൈപാസ്സ് റോഡിലേക്ക് തിരിയുവാനുള്ള വാഹങ്ങളുടെ ബഹുലം ഈ മേഖലയിൽ വൻ ഗതാഗത കുരുക്കാണ് ദിവസേനെ ഉണ്ടാക്കുന്നത്. മാസ്സ് തിയറ്റർ റോഡിലും സ്ഥിതി വ്യത്യസ്‍തമല്ല .
മെയിൻറോഡിലെ ഗതാഗതകുരുക്ക് ഒഴിവാക്കാൻ വാഹനങ്ങൾ മറ്റു ഇടറോഡുകളിലൂടെ സഞ്ചാരം തുടർന്നതോടെ ഈ റോഡുകളും വാഹന ബഹുലംകൊണ്ട് നിശ്ചലമായി . ശനിയാഴ്ച നഗരത്തിൽ നാലമ്പല തീർത്ഥാടകരുടെ വാഹനത്തിരക്കും കൂടിയായപ്പോൾ ഗതാഗതകുരുക്ക് അതിന്റെ പൂർണതയിലായി. ഞായറാഴ്ച പൊതുവിൽ നാലമ്പല തീർത്ഥാടകരുടെ വാഹനത്തിരാകേറും , ഒപ്പം വഴിത്തിരിഞ്ഞുവിടുന്ന ഗതാഗത നിയന്ത്രണങ്ങളും നഗരത്തെ അക്ഷരാർത്ഥത്തിൽ വീർപ്പുമുട്ടിക്കുന്ന അവസ്ഥയിൽ എത്തിക്കും.
ഇപ്പോൾ കുറച്ചു ബുദ്ധിമുട്ടിയാലും കോൺക്രീറ്റ് ചെയ്തു നവീകരിക്കുന്ന ഷൊർണൂർ കൊടുങ്ങല്ലൂർ സംസ്ഥാന പാത കടന്നുപോകുന്ന ഠാണാവിലെ റോഡിന്റെ വീതികൂട്ടലും നഗരത്തിന്റെ മുഖച്ഛായമറ്റുമല്ലോ എന്ന ഏക ആശ്വാസത്തിലാണ് ഏവരും.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com