കൂടൽമാണിക്യം ദേവസ്വം ആനയൂട്ട് ആർഭാടങ്ങൾ ഒഴിവാക്കി ചിങ്ങം ഒന്നിന് നടത്തുവാൻ ആലോചന യോഗത്തിൽ തീരുമാനം

ഇരിങ്ങാലക്കുട : വയനാട് ദുരന്തം മൂലം സംസ്ഥാന സർക്കാർ ആഘോഷ പരിപാടികൾ നടത്തുവാൻ പരിമിതികൾ ഏർപ്പെടുത്തിയതിന്റെ സാഹചര്യത്തിൽ കൂടൽമാണിക്യം ദേവസ്വത്തിന്റെ നേതൃത്വത്തിൽ പതിവായി ചിങ്ങം ഒന്നിന് തുടർന്ന് വരുന്ന ആനയൂട്ട് ആർഭാടങ്ങൾ ഒഴിവാക്കി നടത്തുവാൻ ശനിയാഴ്ച ചേർന്ന ആലോചന യോഗത്തിൽ തീരുമാനമായി. ഓഗസ്റ്റ് 17 ശനിയാഴ്ച രാവിലെ 7 മണിക്ക് കൊട്ടിലാക്കൽ ഗണപതി ക്ഷേത്രത്തിനു സമീപം ആനയൂട്ട് ആരംഭിക്കുന്നത്.



തെക്കേ ഊട്ടുപുരയിൽ ചേർന്ന ആലോചന യോഗത്തിൽ ദേവസ്വം ചെയർമാൻ അഡ്വ. സി.കെ ഗോപി അധ്യക്ഷത വഹിച്ചു. ആനയൂട്ട് നടത്തിപ്പിന്റെ കോർഡിനേറ്ററായി അജയ് വി മേനോന് തിരഞ്ഞെടുത്തു. സംരംഭത്തിൽ തിരുവുത്സവത്തിന് പങ്കെടുത്ത ആനകളെ ഉൾപ്പെടുത്തുവാനും തീരുമാനമായി. ആവശ്യമായ മറ്റു സുരക്ഷാ ക്രമീകരണങ്ങളും സജ്ജമാക്കാൻ തീരുമാനമായി.

ആനയൂട്ട് സംബന്ധിച്ച് വിപുലമായ ഒരു യോഗം ഓഗസ്റ്റ് 14ന് വൈകിട്ട് 5 30ന് ക്ഷേത്രം തെക്കേ ഊട്ടു പുരയിൽ വീണ്ടും ചേരും. ദേവസ്വം ഭരണസമിതി അംഗങ്ങളായ അഡ്വ. കെ.ജി അജയകുമാർ സ്വാഗതവും ബിന്ദു നന്ദിയും രേഖപ്പെടുത്തി.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page