ഇരിങ്ങാലക്കുട : ജില്ല ശാസ്ത്രോത്സവത്തിന്‍റെ ഭാഗമായി ഇരിങ്ങാലക്കുട ഗവ മോഡൽ ബോയ്സ് സ്ക്കൂളിൽ വച്ച് നടന്ന തൃശൂർ മേഖലാ വൊക്കേഷണൽ എക്സ്പോയിൽ സ്ക്കൂളിലെ വി.എച്ച്.എസ്.ഇ വിഭാഗം എൻ എസ് എസ് യൂണിറ്റ് സംഘടിപ്പിച്ച ലഹരിക്കെതിരെയുള്ള സിഗ്നേച്ചർ ക്യാമ്പയിൻ ചാലക്കുടി എം എൽ എ സനീഷ്കുമാർ ജോസഫ് ഉദ്ഘാടനം ചെയ്തു.
തൃശൂർ മേഖലാ അസിസ്റ്റന്റ് ഡയറക്ടർ നവീന പി , വി എച്ച് എസ് ഇ വിഭാഗം പ്രിൻസിപ്പാൾ രാജലക്ഷ്മി ആർ, പ്രോഗ്രാം ഓഫീസർ ലസീദ എം.എ വിവിധ രാഷ്ട്രീയ പ്രതിനിധികൾ, സംഘടനാ നേതാക്കൾ, വിവിധ കമ്മിറ്റി കൺവീനർമാർ ,അദ്ധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ തങ്ങളുടെ ഒപ്പ് രേഖപ്പെടുത്തി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com