എടതിരിഞ്ഞി : എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയിലും ഒരു വിനോദസഞ്ചാര കേന്ദ്രമെങ്കിലും വികസിപ്പിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ ടൂറിസം വകുപ്പ് നടപ്പിലാക്കുന്ന ഡെസ്റ്റിനേഷൻ ചലഞ്ച് പദ്ധതിയുടെ ഭാഗമായി പടിയൂർ ഗ്രാമ പഞ്ചായത്തിനെ പദ്ധതിയുടെ ഭാഗമാക്കണമെന്ന് എടതിരിഞ്ഞി പാപ്പാത്തുമുറി റസിഡൻസ് അസോസിയേഷൻ.
പടിയൂർ ഗ്രാമ പഞ്ചായത്തിൽ ടൂറിസം വികസനത്തിനായി അനുയോജ്യമായ പടിയൂരിലെ ഏറ്റവും മനോഹരമായ പ്രദേശങ്ങൾ ആയ പടിയൂർ കെട്ടുചിറ / എടതിരിഞ്ഞി കോതറ പാലത്തിന് സമീപം ഉള്ള കെ എൽ ഡി സി കനാലിന്റെ ഭാഗങ്ങൾ എന്നിവ ഉൾപ്പെടുത്തി ടൂറിസം വികസന പദ്ധതികൾ (സുരക്ഷാ സൗകര്യങ്ങൾ ഉള്ള രീതിയിൽ ബോട്ടിങ് , വാക്ക് വേ, ഓപ്പൺ ജിം, പാർക്ക്, കുട്ടികൾക്കുള്ള വിനോദ ഉപകരണങ്ങൾ, ടോയ്ലറ്റ് ബ്ലോക്ക്, പ്രാദേശിക സൗന്ദര്യവൽക്കരണം, ലൈറ്റിംഗ് സംവിധാനം, റിസോർട്ട്, റെസ്റ്റോറന്റ് മുതലായവ) നടപ്പിലാക്കി ഗ്രാമ പഞ്ചായത്തിന് വരുമാനവും വിനോദസഞ്ചാരികൾക്ക് ഇഷ്ട്ടപ്പെട്ട പ്രദേശങ്ങളിൽ ഒന്നാക്കി മാറ്റി ടൂറിസം വികസനം പടിയൂർ ഗ്രാമ പഞ്ചായത്തിൽ നടപ്പിലാക്കണം എന്ന് എടതിരിഞ്ഞി പാപ്പാത്തുമുറി റസിഡൻസ് അസോസിയേഷൻ – EPRA ബന്ധപ്പെട്ട ജനപ്രതിനിധികളോടും ഉദ്യോഗസ്ഥരോടും ആവശ്യപ്പെടു.
ഈ വിഷയത്തിൽ ഇരിങ്ങാലക്കുട എം എൽ എ ഡോ. ആർ ബിന്ദു ടീച്ചർ, ടൂറിസം & പി.ഡബ്ലിയൂ.ഡി മന്ത്രി പി എ മുഹമ്മദ് റിയാസ് എന്നിവർക്കും പടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലിജി രതീഷ്, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി, തൃശൂർ ജില്ലാ കളക്ടർ വി ആർ കൃഷ്ണ തേജ ഐ.എ.എസ് എന്നിവർക്കും EPRA നിവേദനം അയച്ചു.
പടിയൂരിന്റെ മുഖച്ഛായ മാറുന്ന പദ്ധതികൾ നടപ്പാക്കുന്നതിന് എല്ലാവരും കക്ഷി രാഷ്ട്രീയത്തിന് അതീതമായി വികസന മനോഭാവത്തോടെ മുന്നോട്ടു വരേണ്ടത് നാടിന്റെ ആവശ്യമാണെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com