ജി.എൽ.പി.എസ് ഇരിങ്ങാലക്കുടയിൽ വായനവാരാചരണം

ഇരിങ്ങാലക്കുട : ജി എൽ പി എസ് ഇരിങ്ങാലക്കുടയിൽ വായനവാരാചരണം ചെറുകഥാകൃത്തും ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവർത്തകനുമായ റഷീദ് കാറളം നിർവ്വഹിച്ചു. ജീവിതാനുഭവങ്ങളും വായനയും തന്റെ എഴുത്തിൽ ഉണ്ടാക്കിയ സ്വാധീനം അദ്ദേഹം പങ്കുവച്ചു. പി.ടി.എ പ്രസിഡണ്ട് വിൻസി ബെന്നി അദ്ധ്യക്ഷത വഹിച്ചു.

കുട്ടികൾ ചോദ്യങ്ങളിലൂടെ ഉദ്ഘാടകനുമായി സംവദിച്ചു.ഹെഡ്മിസ്ട്രസ് പി ബി അസീന സ്വാഗതവും സീനിയർ അസിസ്റ്റൻറ് നിത്യ ടി എൻ നന്ദിയും പറഞ്ഞു. ശേഷം പ്രീപ്രൈമറി വിദ്യാർത്ഥികളുടെ ഫാൻസി ഡ്രസ് (പ്രശസ്ത സാഹിത്യകാരുടെ) അരങ്ങേറി.

പുസ്തകറാലി, ദൃശ്യാവിഷ്ക്കാരങ്ങൾ , പ്രദർശനങ്ങൾ, ലൈബ്രറി സന്ദർശനം തുടങ്ങി വിവിധപരിപാടികൾ വായനാവാരത്തോടനുബന്ധിച്ച് നടത്താൻ തീരുമാനിച്ചിട്ടുണ്ട്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page