ലഹരിക്കെതിരെ “അക്ഷര ലഹരി ” കയ്യെഴുത്ത്‌ മാസികയുമായി ഇരിങ്ങാലക്കുട ഗവ. മോഡൽ ബോയ്സ് വി.എച്ച്.എസ്.ഇ വിഭാഗം എൻ.എസ്.എസ് യൂണിറ്റ്

ഇരിങ്ങാലക്കുട : അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട ഗവ.മോഡൽ ബോയ്സ് വി എച്ച് എസ് ഇ വിഭാഗം നാഷണൽ സർവ്വീസ് സ്കീമിൻ്റെ ആഭിമുഖ്യത്തിൽ എൻഎസ്എസ് വൊളൻ്റിയേഴ്സ് സ്കൂളിലെയും വി എച്ച് എസ് ഇ യിലെയും കുട്ടികൾക്കായി “കണ്ടെത്തലുകൾ വ്യക്തമാണ് പ്രതിരോധത്തിൽ ഊന്നൽ നൽകുക എന്ന വിഷയത്തിൽ ബോധവത്ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.



ഇരിങ്ങാലക്കുട എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവൻ്റീവ് ഓഫീസറായ ടി കെ സന്തോഷ് നയിച്ച ബോധവത്ക്കരണ ക്ലാസ്സിൽ വോളൻ്റിയേഴ്സ് തയ്യാറാക്കിയ ലഹരിക്കെതിരെയായ കയ്യെഴുത്തുമാസിക “അക്ഷര ലഹരി ” പ്രകാശനം ചെയ്തു.

വൊളൻ്റിയേഴ്സ് അവതരിപ്പിച്ച ഫ്ലാഷ് മോബ്, ലഹരിവിരുദ്ധ റാലി, പ്രതിജ്ഞ , കുട്ടി ചങ്ങല, പോസ്റ്റർ രചന എന്നിവയും ക്ലാസ്സിനോടൊപ്പം സംഘടിപ്പിച്ചു.



വി എച്ച് എസ് ഇ പ്രിൻസിപ്പാൾ ഇൻ ചാർജ്ജ് സൂരജ് ശങ്കർ, ഹൈസ്കൂൾ സീനിയർ അസിസ്റ്റൻ്റ് സുമം ജി.മുക്കുളത്ത്, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ലസീദ എം എ , അസിസ്റ്റൻ്റ് പി.ഒ ഷമീർ എസ്.എൻ , വൊളൻ്റിയർ സെക്രട്ടറി ഡോൺ പോൾ എന്നിവർ നേതൃത്വം നൽകി.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page