ജെ.സി.ഐ ഇരിങ്ങാലക്കുട 20-ാം ജന്മദിനം

ഇരിങ്ങാലക്കുട : ജെ.സി.ഐ. ഇരിങ്ങാലക്കുട സ്ഥാപിതമായിട്ട് 20-ാം വർഷ ജന്മദിനം ജെ.സി.ഐ. മുൻ വേൾഡ് പ്രസിഡന്റ് ഷൈൻ ടി ഭാസ്കർ ഉദ്‌ഘാടനം ചെയ്തു. ജെ.സി. ഐ.ചാപ്റ്റർ പ്രസിഡന്റ് ലിയോ പോൾ അധ്യക്ഷത വഹിച്ചു.



സെക്രട്ടറി സഞ്ജു പട്ടത്ത്, ട്രഷറർ ഷിജു കെ.കെ, മുൻ പ്രസിഡന്റുമാരായ മെജോ ജോൺസൺ, ടെൽസൺ കോട്ടോളി, അഡ്വ. ഹോബി ജോളി, ജോർജ് പുന്നേലി പറമ്പിൽ, ജെയിംസ് അക്കരക്കാരൻ, കൺവീനർ ഡിബിൻ അമ്പൂക്കൻ എന്നിവർ സംസാരിച്ചു.



ഇരുപതാം ജന്മദിനത്തിന്റെ ഓർമ്മക്കായി നിർധന കുടുംബത്തിന് ഭവനം നിർമ്മിച്ച് നൽകാനും നിരവധി വിദ്യാഭ്യാസ, ചികിൽസ, വിവാഹ ധനസഹായങ്ങളും, സ്കൂൾ കോളേജ് തലങ്ങളിൽ ട്രെയിനിങ്ങ് പ്രോഗ്രാമുകളുമുള്ള ഇരുപതിന പരിപാടികൾക്ക് രൂപം കൊടുത്തു.


അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page