ഠാണ – ചന്തക്കുന്ന് വികസനം യാഥാർഥ്യമാകുന്നതിൽ സന്തോഷിക്കുന്നു. നാൾവഴികൾ വിസ്മരിക്കരുതെന്നും തോമസ് ഉണ്ണിയാടൻ

ഇരിങ്ങാലക്കുട : പട്ടണത്തിന്റെ ഗതാഗത കുരുക്കിന് പരിഹാരമാകുന്ന ഠാണ – ചന്തക്കുന്ന്‌ വികസനം യാഥാർഥ്യമാകുന്നതിൽ സന്തോഷിക്കുന്നുവെന്ന് മുൻ സർക്കാർ ചീഫ് വിപ് തോമസ് ഉണ്ണിയാടൻ പറഞ്ഞു.
താൻ എം എൽ എ ആയിരിക്കെ 2013 – 14 വർഷത്തെ ബജറ്റിലാണ് വികസനം പ്രഖ്യാപിച്ചത്.

11 കോടി രൂപയാണ് ഇതിനായി ഉമ്മൻ ചാണ്ടി സർക്കാർ അനുവദിച്ചത്. വികസന നിർമാണ പ്രവർത്തനങ്ങൾക്ക് 3 കോടി രൂപയുടെ ഭരണാനുമതി 2014 ഫെബ്രുവരി 11നും (Go.(Rt.)no 209/14/pwd dtd.11-2-2014) സ്ഥലമേറ്റെടുക്കുന്നതിന് 8 കോടി രൂപയുടെ ഭരണാനുമതി 2015 സെപ്തംബർ 8 നും ലഭിച്ചു (Go.(Rt.)no.1317/2015/pwd dtd.8-9-2015). സാങ്കേതികാനുമതി 2015 ഡിസംബർ 26നും ലഭിച്ചു. ഏറ്റെടുക്കുന്ന ഭൂമിയുടെ വില നിശ്ചയിച്ച് തഹസിൽദാർ സർക്കാരിന് കൈമാറിയിരുന്നു.

ഇപ്പോൾ 9 വർഷം കഴിഞ്ഞിട്ടാണെങ്കിലും കാലാനുസൃതമായ മാറ്റങ്ങളോടെ പദ്ധതി നടപ്പിലാക്കുന്നതിൽ സന്തോഷമുണ്ടെന്നും എല്ലാ വിധ പിന്തുണയും നൽകുന്നുവെന്നും ഉണ്ണിയാടൻ ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബിൽ വിളിച്ചു ചേർത്ത വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

കഴിഞ്ഞ ദിവസം ഠാണ ബി.എസ്.എൻ.എൽ ഓഫീസ് പരിസരത്ത് നടന്ന ഇരിങ്ങാലക്കുട ഠാണ – ചന്തക്കുന്ന് ജങ്ഷൻ വികസനത്തിന്റെ ഭാഗമായി ഏറ്റെടുത്ത ഭൂമിയിലെ കെട്ടിടങ്ങളും നിർമാണങ്ങളും പൊളിച്ചുമാറ്റുന്ന പ്രവൃത്തികൾ നിലവിലെ ഇരിങ്ങാലക്കുട എം എൽ ആയും മന്ത്രിയുമായ മന്ത്രി ആർ. ബിന്ദു നിർവഹിച്ചിരുന്നു. ഈ ചടങ്ങിലേക്ക് മുൻ എം എൽ എ ആയിരുന്ന അരുണം മാസ്റ്റർക്ക് ക്ഷണമുണ്ടായപ്പോൾ , മുൻ എം എൽ കൂടിയായ തോമസ് ഉണ്ണിയാടന് ക്ഷണം ഉണ്ടായിരുന്നില്ല.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page