ഇരിങ്ങാലക്കുട : വിറങ്ങലിച്ചു നിൽക്കുന്ന മഹാദുരന്തമുഖത്തേക്ക് അവശ്യസാധനങ്ങളുമായി ആദ്യ വണ്ടി ഇരിങ്ങാലക്കുടയിൽ നിന്നും പുറപ്പെട്ടു. ബിജെപി ഇരിങ്ങാലക്കുട മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ രാവിലെ മുതൽ ആരംഭിച്ച പ്രവർത്തനത്തിൽ അരി, പലചരക്ക്, ചെരുപ്പ്, പുതപ്പ്, തോർത്ത്, നൈറ്റി, നാപ്കിൻ തുടങ്ങി നിരവധി പേർ പല പല സാധനങ്ങൾ പാർട്ടി ഓഫീസിൽ ലഭിച്ചു. ഉദാരമനസ്കരായ നിരവധി വ്യാപാരികളും പങ്കാളികളായി.നിറയെ സാധനങ്ങളുമായി ഒരു വണ്ടി തൃശൂരിലേക്ക് പുറപ്പെട്ടു.
ഒരുമിച്ച് വണ്ടികൾ വയനാട്ടിലേക്ക് പോകും. ബിജെപി മണ്ഡലം പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ട, കർഷക മോർച്ച സംസ്ഥാന ജന സെക്രട്ടറി എ ആർ അജിഘോഷ്, മണ്ഡലം ജന സെക്രട്ടറി ഷൈജു കുറ്റിക്കാട്ട്, ട്രഷർ രമേഷ് അയ്യർ, പാർട്ടി നേതാക്കളായ സൽഗു തറയിൽ, ശ്യംജി മാടത്തിങ്കൽ, സന്തോഷ് കാര്യാടൻ, അജയൻ തറയിൽ, വി ജി ഗോപാലകൃഷ്ണൻ, സന്തോഷ് കാര്യാടൻ, സിന്ധു സതീഷ്, രിമ പ്രകാശ്, റീജ സന്തോഷ്,രാഗി മാരാത്ത്, ലാമ്പി റാഫേൽ, സിന്ധു സോമൻ, ഷാജുട്ടൻ, അജയൻ തറയിൽ, ടി ഡി സത്യദേവ്, ഉണ്ണികൃഷ്ണൻ പാറയിൽ എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com