സ്കൂൾ കായിക ദിനത്തിൽ തട്ടുകട ഒരുക്കിയത് വയനാടിനായി …

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഗവൺമെന്റ് ഗേൾസ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ കായിക ദിനത്തിൽ എൻ.എസ്.എസ് വളണ്ടിയേഴ്സ് ഒരു തട്ടുകട തുറന്നു. അവിടെ വിളമ്പിയ കപ്പയും ചമ്മന്തിയും കാന്താരി മുട്ട, നെല്ലിക്ക ഉപ്പിലിട്ടത് തുടങ്ങിയ വിഭവങ്ങൾക്ക് രുചിയേറെയായിരുന്നു. കാരണം ഒറ്റരാത്രിയിൽ എല്ലാം നഷ്ടപ്പെട്ട വയനാട്ടിലുള്ളവർക്കായുള്ള തണലിനുവേണ്ടിയാണ് ആ വരുമാനം മുഴുവൻ…

ജങ്ക് ഫുഡ്‌സ് തീർത്തും ഒഴിവാക്കിക്കൊണ്ടുള്ള വിഭവങ്ങളായിരുന്നു തട്ടുകടയിൽ. വാഴയില ഉപയോഗിച്ചുകൊണ്ട് തികച്ചും എക്കോ ഫ്രണ്ട്ലി ആയിരുന്നു തട്ടുകട. വൊക്കേഷണൽ ഹയർ സെക്കൻഡറി പ്രിൻസിപ്പൽ ധന്യ കെ ആർ തട്ടുകട ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട എക്സൈസ് ഓഫീസർ ജദീർ ആശംസകൾ നേർന്നു സംസാരിച്ചു.

തട്ടുകട വഴി സ്വരൂപിച്ച കിട്ടുന്ന തുക വയനാടിനു സമർപ്പിക്കുമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ റോസ്മിൻ എ മഞ്ഞളി, അധ്യാപികമാരായ ഷീജ ജി ജി, ശ്രീരേഖ കെ പി, വളണ്ടിയർ സെക്രട്ടറി സൂര്യഗായത്രി എന്നിവർ നേതൃത്വം നൽകി.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page