മാധവനാട്യഭൂമിയിൽ നിദിദ്ധ്യാസം കൂടിയാട്ട രംഗാവതരണങ്ങൾ സമാപിച്ചു

ഇരിങ്ങാലക്കുട : അമ്മന്നൂർ ഗുരുകുലത്തിൽ കഴിഞ്ഞ വെള്ളി, ശനി, ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ നടന്നു വന്ന രംഗാവതരണ പരമ്പരകളായ നാട്യസൗരഭവും, രംഗപരിചയ പരമ്പരയും, നിദിദ്ധ്യാസവും സുഭദ്രയുടെ അവതരണത്തോടെ സമാപിച്ചു.

ചൊവ്വാഴ്ച സുഭദ്രാധനഞ്ജയം അഞ്ചാമങ്കത്തിലെ സുഭദ്രയുടെ നിർവ്വഹണ മാണ് അരങ്ങേറിയത്. ദ്വാരകാരാജാധനി വർണ്ണനയാണ് ഇതിലെ കഥാഭാഗം സുഭദ്രയായി സരിത കൃഷ്ണകുമാർ രംഗത്തെത്തി മിഴാവിൽ കലാമണ്ഡലം രാജീവ്, കലാമണ്ഡലം ഹരിഹരൻ, കലാമണ്ഡലം നാരായണൻ നമ്പ്യാർ ഇടക്കയിൽ കലാനിലയം ഉണ്ണികൃഷ്ണൻ താളം ആതിര ഹരിഹരൻ എന്നിവരും പങ്കെടുത്തു. ഈ രംഗാവതരണങ്ങളുടെ തുടർഭാഗങ്ങൾ വരു മാസങ്ങളിൽ ഗുരുകുലത്തിലെ മാധവനാടൃഭൂമിയിൽ അരങ്ങേറും.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page