ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിലെ ഈ വർഷത്തെ നവരാത്രി നൃത്ത സംഗീതോത്സവം ഒക്ടോബർ 11 മുതൽ ഒക്ടോബർ 21 വരെ ആഘോഷിക്കുന്നു. ക്ഷേത്രത്തിൻ്റെ കിഴക്കേ ഗോപുര നടയിൽ സജ്ജമാക്കിയ കലാസംഗമ സരസ്വതി മണ്ഡപത്തിൽ 750ൽ പരം കലാകാരന്മാർ പങ്കെടുക്കുന്ന വൈവിധ്യമാർന്ന കലാപരിപാടികൾ അരങ്ങേറുന്നു. നവരാത്രി മഹോത്സവം ഗംഭീരമാക്കുന്നതിന് ഭക്തജനങ്ങളുടെ സാന്നിധ്യവും സഹായ സഹകരണവും ഉണ്ടാകണമെന്ന് ദേവസ്വം ചെയർമാൻ അഡ്വ. സി കെ ഗോപി അഭ്യർത്ഥിച്ചു.
ഒക്ടോബർ 11ന് വൈകുന്നേരം 6.30 ന് നടക്കുന്ന സാംസ്കാരിക തുടർന്ന് കലാപരിപാടികൾ ആരംഭിക്കും . ദേവസ്വം കോൺഫറൻസ് ഹാളിൽ ചേർന്ന് വാർത്താ സമ്മേളനത്തിൽ ദേവസ്വം ചെയർമാൻ അഡ്വ. സി കെ ഗോപി, ഭരണസമിതി അംഗങ്ങളായ ഡോ. മുരളി ഹരിതം, അഡ്വ. കെ ജി അജയ്കുമാർ, ബിന്ദു, രാഘവൻ മുളങ്ങാടാൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive


