ഇരിങ്ങാലക്കുട : ഗവ.മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ സ്വച്ച് ഭാരത് മിഷൻ എയ്റോബിക് കമ്പോസ്റ്റ് യൂണിറ്റിന്റെ ഉദ്ഘാടനം ഇരിങ്ങാലക്കുട നഗരസഭ ചെയർമാൻ ഇൻ ചാർജ് ബൈജു കുറ്റിക്കാടൻ നിർവഹിച്ചു.സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി യുടെ (SMC) പരിശ്രമഫലമായി നടപ്പിൽ വന്ന പദ്ധതി ദുർഗന്ധവും പരിസര മലിനീകരണവും ഇല്ലാതെ ജൈവാവശിഷ്ടങ്ങൾ വളം ആക്കി മാറ്റാനുള്ള സംവിധാനമാണെന്ന് ഹെൽത്ത് സൂപ്രണ്ട് കെ ജി അനിൽ വിശദീകരിച്ചു.
മുൻ നഗരസഭ ചെയർപേഴ്സൺ സുജസഞ്ജീവ് കുമാർ, വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മാരായ
ഫെനി എബിൻ വെള്ളാനിക്കാരൻ, സി സി ഷിബിൻ, ജയ്സൺ പാറേക്കാടൻ, അഡ്വ ജിഷ ജോബി, പ്രതിപക്ഷ നേതാവ് അഡ്വകെ ആർ വിജയ, പിടിഎ പ്രസിഡണ്ട് ഭക്തവത്സലൻ വി, എസ് എം സി ചെയർമാൻ അഹമ്മദ് ഫസലുള്ള, പ്രിൻസിപ്പൽ മുരളി എം കെ, വിഎച്ച്എസ്ഇ പ്രിൻസിപ്പൽ രാജലക്ഷ്മി ആർ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരായ രമ്യ എം ഉണ്ണി, ലസീദ എം.എ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com