പി.കെ ഭരതൻ എഴുതിയ ‘ഇന്നസെന്റ് ഡേയ്സ് ‘ പുസ്തക പ്രകാശനം ഇന്ന് തൃശൂർ സാഹിത്യ അക്കാഡമി ഹാളിൽ വൈകിട്ട് 3.30ന്

ഇരിങ്ങാലക്കുട : പി.കെ ഭരതൻ മാസ്റ്റർ എഴുതിയ ‘ഇന്നസെന്റ് ഡേയ്സ് ‘ പുസ്തക പ്രകാശനം ഒക്ടോബർ 16 ബുധനാഴ്ച വൈകിട്ട് 3 30ന് തൃശൂർ സാഹിത്യ അക്കാഡമി ഹാളിൽ നടക്കും. പുസ്തക പ്രസാധനരംഗത്തെ പുതിയ സംരംഭമായ ഫ്രീലാൻസ് ബുക്സിൻ്റെ ഉദ്‌ഘാടന ചടങ്ങിലാണ് പുസ്തക പ്രകാശനം.



മലയാളത്തിലെ പ്രമുഖ എഴുത്തുകാരുടെ പത്ത് പുസ്തകങ്ങളാണ് ഉദ്ഘാടനച്ചടങ്ങിൽ പ്രകാശിപ്പിക്കുന്നത്. എഴുത്തുകാരും സാംസ്കാരികപ്രവർത്തകരും ചടങ്ങിൽ പങ്കെടുക്കുമെന്ന് ഫ്രീലാൻസ് ബുക്സ് മാനേജിംഗ് ഡയറക്ടർ ഡോ. പ്രഭാകരൻ പഴശ്ശി അറിയിച്ചു.



ഫ്രീലാൻസ് ബുക്സിന്റെ ഉദ്ഘാടനം കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് കെ. സച്ചിദാനന്ദൻ നിർവഹിക്കും. സാറാ ജോസഫ് മുഖ്യ പ്രഭാഷണം നടത്തും. ഫ്രീലാൻസ് ബുക്സിന്റെ ചെയർമാൻ എം.പി. സുരേന്ദ്രൻ അധ്യക്ഷത വഹിക്കും. പികെ ഭരതൻ എഴുതിയ ‘ഇന്നസെന്റ് ഡേയ്സ് ‘ പുസ്തക പ്രകാശനം എ ഷൺമുഖദാസ് നിർവഹിക്കും. ഡോ. സി കെ രവി ആദ്യപ്രതി ഏറ്റുവാങ്ങും

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com


You cannot copy content of this page