ഇരിങ്ങാലക്കുട : സെൻട്രൽ റോട്ടറി ക്ലബിൻ്റെ ആഭിമുഖ്യത്തിൽ മാപ്രാണം ഹോളിക്രോസ് വിദ്യാലയത്തിലെ വിദ്യാർത്ഥികളെ അപകട ഇൻഷൂറൻസ് പദ്ധതിയിൽ ഉൾപ്പെടുത്തി. ഒരു വിദ്യാർത്ഥിക്ക് ഒരുലക്ഷം രൂപവരെ ലഭിക്കാവുന്ന പദ്ധതിയാണിത്.
ഇൻഷൂറൻസ് സർട്ടിഫിക്കറ്റ് വിതരണം തൃശ്ശൂർ ഡപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ ജയിംസ് എം.പി ഉദ്‌ഘാടനം നിർവഹിച്ചു. സ്കൂൾ മേനേജർ ഫാ ജോൺ മേനാച്ചേരി അധ്യക്ഷത വഹിച്ചു.റോട്ടറി പ്രസിഡൻ്റ് ഷാജു ജോർജ്ജ്, അസി. ഗവർണർ ടി.ജെ .പ്രിൻസ്, ഇരിങ്ങാലക്കുട ജോയ്ൻ്റ് ആർ.ടി .ഒ ബിജു ഐസക്, പ്രിൻസിപ്പൽ ബാബു പി.എ, ഹെഡ്മാസ്റ്റർ ജോൺ ജോസ്, സെക്രട്ടറി രാജേഷ് മേനോൻ, ഡയറക്ടർ ഹരികുമാർ തുടങ്ങിയവർ സംസാരിച്ചു. തൃശ്ശൂർ ട്രാഫിക് ഇൻസ്പെക്ടർ സുരേഷ്കുമാർ ക്ലാസുകൾ നയിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

