ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ വിഭാഗം പ്രിസ്മ 2024 എന്ന പേരിൽ ടെക് ഫെസ്സ് സംഘടിപ്പിച്ചു. വിവിധ വർക്‌ഷോപ്പുകൾ, പ്രോജക്ട് എക്സ്പോ, ഹാർഡ്‌വെയർ ഹാക്കത്തോൺ, സാങ്കേതിക മത്സരങ്ങൾ, കലാപരിപാടികൾ എന്നിങ്ങനെ പതിനെട്ടോളം ഇവൻ്റുകൾ ഫെസ്റ്റിൻ്റെ ഭാഗമായി ഒരുക്കിയിരുന്നു.
ജില്ലാ പോലീസ് മേധാവി നവനീത് ശർമ ഐ. പി. എസ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോൺ പാലിയേക്കര സി എം ഐ അധ്യക്ഷത വഹിച്ചു. ബി എസ് എൻ എൽ റിട്ട. പ്രിൻസിപ്പൽ ജനറൽ മാനേജർ എ എസ് സുകുമാരൻ ഐ പി എസ് മുഖ്യാതിഥിയായിരുന്നു.
ജോയിൻ്റ് ഡയറക്ടർ ഫാ. മിൽനർ പോൾ, പ്രിൻസിപ്പൽ ഡോ. സജീവ് ജോൺ, വൈസ് പ്രിൻസിപ്പൽ ഡോ. വി ഡി ജോൺ, അക്കാദമിക് ഡയറക്ടർ ഡോ. മനോജ് ജോർജ്, ഇലക്ട്രോണിക്സ് വിഭാഗം മേധാവി ഡോ. കാരൻ ബാബു തുടങ്ങിയവർ പ്രസംഗിച്ചു.അസിസ്റ്റൻ്റ് പ്രൊഫസർമാരായ അനിറ്റ ആൻ്റണി, ഡെല്ല റീസ വലിയവീട്ടിൽ, വിദ്യാർഥികളായ ജെഷെൽ കെ ജെയിംസ് എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com